Kerala

പ്രതിഭാസംഗമം നടത്തി

Sathyadeepam

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത വിശ്വാസ പരിശീലനകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ എസ്എംസിസി പ്രതിഭാ സംഗമം കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ നടത്തി. റിന്യൂവല്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. തോമസ് പെരേപ്പാടന്‍ ഉദ് ഘാടനം ചെയ്തു. വിശ്വാസപരിശീലനകേന്ദ്രം ഡയറക്ടര്‍ റവ. ഡോ. ജോയ്സ് കൈതക്കോട്ടില്‍ അധ്യക്ഷത വഹിച്ചു.

റൂബിള്‍ പി. മാത്യു ക്ലാസ് നയിച്ചു. കല, മാധ്യമ പ്രവര്‍ത്തനങ്ങള്‍ക്കു വിഘ്നമാകുന്ന മതരാഷ്ട്രീയസാമൂഹിക ഫാസിസം എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സത്യദീപം ചീഫ് എഡിറ്റര്‍ ഫാ. ചെറിയാന്‍ നേരേവീട്ടില്‍, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്, മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി പ്രതിനിധി പി. വിദ്യ എന്നിവര്‍ പ്രസംഗി ച്ചു. ഫാ. ജോസ് പുതുശേരി മോഡറേറ്ററായിരുന്നു. ഫാ. നിബിന്‍ കുരിശുങ്കല്‍, ബ്രദര്‍ ബോണി, സിസ്റ്റര്‍ സിലി, സിസ്റ്റര്‍ എല്‍സീന എന്നിവര്‍ നേതൃത്വം നല്‍കി.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം