Kerala

‘ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍’: പിഒസിയില്‍ പഠനശിബിരം

Sathyadeepam

കൊച്ചി: 'ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍' എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ അപ്പസ്തോലിക പ്രബോധനത്തെ അടിസ്ഥാനമാക്കി പാലാരിവട്ടം പിഒസിയില്‍ ഏകദിന പഠനശിബിരം നടത്തി. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു.

റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി, റവ. ഡോ. മത്തായി കടവില്‍, റവ. ഡോ. ജേക്കബ് നാലുപറയില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

'ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍' അപ്പസ്തോലിക പ്രബോധനത്തിന്‍റെ കേരള കത്തോലിക്കാസഭയുടെ ഔദ്യോഗിക വിവര്‍ത്തനത്തിന്‍റെ പ്രകാശനം ആലപ്പുഴ രൂപത സഹായമെത്രാന്‍ ഡോ. ജെയിംസ് ആനാപറമ്പില്‍ നിര്‍വഹിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം