Kerala

പി.ഒ.സി. പഠനബൈബിള്‍ പ്രസിദ്ധീകരിച്ചു

Sathyadeepam

കൊച്ചി: കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍റെ ആഭിമുഖ്യത്തില്‍ പിഒസി ബൈബിള്‍ മൂലഗ്രന്ഥങ്ങള്‍ ആസ്പദമാക്കി പരിഷ്കരിച്ച് തയ്യാറാക്കിയ പഠനബൈബിളിന്‍റെ ആദ്യവാല്യമായ സുവിശേഷങ്ങള്‍ പ്രസിദ്ധീകരിച്ചു. കേരള കത്തോലിക്കാ ബൈബിള്‍ സൊസൈറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡിമീറ്റിംഗില്‍ ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ അബ്രഹാം മാര്‍ യൂലിയോസ് പഠന ബൈബിളിന്‍റെ രചനയില്‍ സഹകരിച്ച ഏവരേയും അഭിനന്ദിക്കുകയും വചനം ആഴത്തില്‍ ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്ന ഏവരും ഇതിന്‍റെ കോപ്പികള്‍ കൈവശം വയ്ക്കേണ്ടതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ബൈബിള്‍ പണ്ഡിതര്‍ തയ്യാറാക്കിയ വ്യാഖ്യാനക്കുറിപ്പുകള്‍, പദപഠനം, ലേഖനങ്ങള്‍, വിഷയാധിഷ്ഠിത ചിത്രങ്ങള്‍ തുടങ്ങിയവ ദ്വിവര്‍ണത്തില്‍ അച്ചടി ച്ച ഈ പഠനബൈബിളിന്‍റെ പ്രത്യേകതകളാണ്.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം