Kerala

പാലാരിവട്ടം പിഒസിയില്‍ സഭാപ്രബോധനങ്ങളുടെ പഠന ശിബിരം

Sathyadeepam

കൊച്ചി: കേരള കത്തോലിക്കാസഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ പാസ്റ്ററല്‍ ട്രെയിനിങ് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളെയും മാര്‍പാപ്പായുടെ ചാക്രികലേഖനങ്ങളെയും  സംബന്ധിച്ചുള്ള പഠനശിബിരം സംഘടിപ്പിക്കുന്നു. പ്രഗല്‍ഭരായ പണ്ഡിതന്മാര്‍ നയിക്കുന്ന ക്ലാസുകളിലേക്ക് തല്‍പരരായ വ്യക്തികളെ ക്ഷണിക്കുന്നു. സന്ന്യസ്തര്‍, വൈദികര്‍, മതാധ്യാപകര്‍, കുടുംബയൂണിറ്റ് ആനിമേറ്റേഴ്‌സ,് അല്മായ ശുശ്രൂഷകര്‍ തുടങ്ങി വിവിധ ശുശ്രൂഷ മേഖലകളില്‍ വ്യാപൃതരായിരിക്കുന്ന എല്ലാവര്‍ക്കും ഗുണകരമാകുന്ന ഈ പഠനശിബിരത്തില്‍ ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് അവസരം. അപ്പസ്‌തോലിക രേഖകളെ സംബന്ധിച്ച പഠനപരമ്പരയുടെ ഈ അക്കാദമിക വര്‍ഷത്തിലെ പ്രഥമ പഠനശിബിരത്തിലേക്കുള്ള നിങ്ങളുടെ പേരുകള്‍ താഴെപ്പറയുന്ന ഇമെയില്‍ വഴിയോ ഫോണ്‍ നമ്പര്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ ഫീസ് 350/-രൂപ.

Mob: 9447441109, 8113876979
Email:  ptipoc@gmail.com

എസ് എം വൈ എം അയര്‍ലണ്ട് വാര്‍ഷികസമ്മേളനം നടത്തി

മതംമാറ്റനിരോധനനിയമം: യു എസ് പൗരനുള്‍പ്പെടെ ജാമ്യം

ആനപ്പള്ള മതിലിനും അര്‍ണോസ് വസതിക്കും പുതുജീവന്‍

വിശുദ്ധ ബര്‍ട്ടില്ല (-692) : നവംബര്‍ 5

സമഗ്ര ശിക്ഷ കേരള സ്‌പെഷ്യല്‍ എജ്യുക്കേറ്റേഴ്‌സിനായുള്ളബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു