Kerala

ഓംപുരി അനുസ്മരണം

sathyadeepam

കൊച്ചി: ഭാവങ്ങള്‍ സ്വാഭാവികമായി പ്രതിഫലിപ്പിക്കാന്‍ കഴിവും അഭിപ്രായങ്ങള്‍ വിളിച്ചു പറയുവാന്‍ ഒരിക്കലും മടിയുമില്ലാത്തയാളായിരുന്നു ഓംപുരിയെന്ന് സിനിമാ നിരൂപകന്‍ വിജയകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ചാവറ മൂവി സര്‍ക്കിളിന്‍റെ പ്രതിമാസ ചലച്ചിത്ര പ്രദര്‍ശനത്തോടനുബന്ധിച്ച് ഓം പുരി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സിറിയക് ഏലിയാസ് വൊളന്‍ററി അസോസിയേഷന്‍ (സേവ) സെക്രട്ടറി ഫാ. ജിന്‍സ് പടിഞ്ഞാറയില്‍ സി.എം.ഐ. അധ്യക്ഷത വഹിച്ചു. ചാവറ കള്‍ച്ചറല്‍ സെന്‍റര്‍ സ്ട്രാറ്റജിക് അഡ്വൈസര്‍ ജിജോ പാലത്തിങ്കല്‍, ജോളി പവേലില്‍, ഷാനല്‍ ലോപ്പസ്, അരുണ്‍ ആര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഓംപുരിയുടെ 'അര്‍ദ്ധ സത്യ' എന്ന സിനിമയുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം