Kerala

ഓഖി ദുരന്തമേഖലയില്‍ പ്രത്യാശയുമായി പ്രൊ-ലൈഫ് പ്രവര്‍ത്തകര്‍

Sathyadeepam

കൊച്ചി: ഓഖി ദുരന്തം ബാധിച്ച കേരളത്തിലെ തീരദേശമേഖലകളില്‍ പ്രത്യാശയുടെ ദൂതും സംരക്ഷണപ്രവര്‍ത്തനങ്ങളുമായി കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

കൗണ്‍സലിംഗ്, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക സഹായം, സുരക്ഷിതത്വ പ്രവര്‍ത്തനങ്ങള്‍, കടലിലും കാര്യക്ഷമമായ ജീവനോപാധി സാദ്ധ്യത തുടങ്ങിയ രംഗങ്ങളിലാണ് കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത്. കുടുംബനാഥന്‍മാര്‍ നഷ്ടപ്പെട്ട വേദന വിട്ടുമാറാത്ത ഭവനങ്ങളിലും പ്രദേശങ്ങളിലും പ്രൊ-ലൈഫ് പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. സമിതിയുടെ നേതൃത്വത്തിലുള്ള നഴ്സിംഗ്, വിധവ മധ്യസ്ഥ പ്രാര്‍ത്ഥനാവിഭാഗത്തിന്‍റെ കോ-ഓര്‍ഡിനേറ്റര്‍മാരായ ഫ്രാന്‍സിസ്ക, ഷൈനി തോമസ്, ജോസഫ് ഒ.വി. തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സന്നദ്ധപ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി.

കെസിബിസി പ്രൊ-ലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, പ്രസിഡന്‍റ് ജോര്‍ജ് എഫ്. സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ് തുടങ്ങിയവര്‍ വിവിധ കര്‍മ്മപദ്ധതികള്‍ക്ക് നേതൃത്വം നല്കുന്നു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം