Kerala

പുല്ലഴി മെന്റല്‍ ഹോമില്‍ ജൂബിലി പുതുവത്സരാഘോഷം നടത്തി

Sathyadeepam

തൃശൂര്‍ : പുല്ലഴി സെ. ജോസഫ്‌സ് മെന്റല്‍ ഹെല്‍ത്ത് കെയര്‍ ഹോമിന്റെ ജൂബിലി പ്രമാണിച്ച് നടത്തിയ പുതുവത്സരാഘോഷങ്ങള്‍ മാര്‍ ആന്റണി ചിറയത്ത് ഉദ്ഘാടനം ചെയ്തു. ''മാനസിക രോഗികള്‍ക്ക് സന്തോഷം പകരുന്ന വ്യത്യസ്ത പരിപാടികളും കുടുംബസംഗമങ്ങളും സ്‌നേഹസംഗമങ്ങളും ഇടക്കിടെ സംഘടിപ്പിക്കാന്‍ അധികാരികള്‍ അവസരമുണ്ടാക്കണമെന്ന് ബിഷപ്പ് നിര്‍ദ്ദേശിച്ചു.

ഡയറക്ടര്‍ ഫാ. രാജു അക്കര, ജന. കണ്‍വീനര്‍ ബേബി മൂക്കന്‍, ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍, ബെന്നി മേച്ചേരി, സിസ്റ്റര്‍ സുഷ എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണവും ലളിതഗാനം, സംഘഗാനം മത്സരങ്ങളുടെ സമ്മാനദാനവും ബിഷപ്പ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് വി. അല്‍ഫോന്‍സാമ്മയുടെ നൊവേനയും മുളങ്കുന്നത്തുകാവ് കുട്ടിപ്പാട്ടുകൂട്ടം സ്‌പോണ്‍സര്‍ ചെയ്ത പരിപാടിയും അബ്ദുള്‍ ബാസിത്തിന്റെ ഗിത്താര്‍ വായനയും പി.ടി. സോവിയറ്റിന്റെ വക സ്‌നേഹവിരുന്നും അന്തേവാസികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ് (1579-1639) : നവംബര്‍ 3

തെരുവുനായ ആക്രമണത്തിന് ഇരയായവരുടെ സംസ്ഥാന സമ്മേളനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു

എല്ലാ ആത്മാക്കള്‍ക്കും വേണ്ടി – നവംബര്‍ 2

ധന്യ മദര്‍ ഏലീശ്വാ

മദര്‍ ഏലീശ്വാ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്: ദൗത്യവും സാക്ഷ്യവും സമന്വയിപ്പിച്ച സമര്‍പ്പിത ജീവിതം