നേത്രരോഗ വിദഗ്ദ്ധരുടെ അന്താരാഷ്ട്രദിനത്തില്‍ എല്‍ എഫ് ആശുപത്രിയില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍ നേത്രരോഗ വിഭാഗം മേധാവി ഡോ. എലിസബത്ത് ജോസഫിന് പ്രതീകാത്മകമായി കണ്ണട ഫ്രെയിം കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു. ഡോ. തോമസ് ചെറിയാന്‍, ഫാ. വര്‍ഗ്ഗീസ് പാലാട്ടി, ഡോ. ഇ. ജെ. മാണി തുടങ്ങിയവര്‍ സമീപം. 
Kerala

നേത്രരോഗ വിദഗ്ദ്ധ ദിനം

എല്‍ എഫ് ല്‍ ആഘോഷം

Sathyadeepam

അങ്കമാലി: നേത്രരോഗവിദഗ്ദ്ധരുടെ അന്താരാഷ്ട്രദിനത്തില്‍ ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. നേത്രചികിത്സ രംഗത്ത് മികവ് പുലര്‍ത്തിയവരെ ചടങ്ങില്‍ ആദരിച്ചു. ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍ അധ്യക്ഷത വഹിച്ചു.

അസ്സി. ഡയറക്ടര്‍ ഫാ. വര്‍ഗ്ഗീസ് പാലാട്ടി, നേത്രവിഭാഗം മേധാവി ഡോ. എലിസബത്ത് ജോസഫ്, ഡോ. ഇ. ജെ. മാണി, ഡോ. തോമസ് ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗാനന്തരം കലാപരിപാടികള്‍ അരങ്ങേറി.

കണ്ണടകള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെ എല്‍. എഫ്. ആശുപത്രി സ്വന്തം കണ്ണട ഫ്രെയിം പുറത്തിറക്കുന്ന ചടങ്ങും ഉണ്ടായിരുന്നു.

ലോകപ്രശസ്ത നേത്രരോഗ വിദഗ്ദ്ധന്‍ സിതോസ്ലാവ് നിക്കളോയ്‌വിച്ച് ഫ്യുദറോഫ്‌ന്റെ ജന്മദിനമാണ് നേത്രരോഗ വിദഗ്ദ്ധരുടെ ദിനമായി ആചരിക്കുന്നത്.

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16