ചാവറ കൾച്ചറൽ സെൻററിൽ മലയാളം ഭാഷാവാരാചരണ സമാപന സമ്മേളനവും സുവർണ്ണ ചാവറ ചലച്ചിത്ര പുരസ്കാര ചടങ്ങും എം കെ സാനു ഉദ്ഘാടനം ചെയ്യുന്നു.ഫാദർ അനിൽ ഫിലിപ്പ് , ഫാ. മാർട്ടിൻ മള്ളത്ത്, എൻ.ജയചന്ദ്രൻ, ഫാദർ തോമസ് പുതുശ്ശേരി, പ്രേം പ്രകാശ്, ഡോ.ബോബി, സംവിധായകൻ മോഹൻ, സഞ്ജയ് , ഫാ. തോമസ് പുതുശ്ശേരി എന്നിവർ സമീപം
മാതൃഭാഷയുടെ മാധുര്യം ആസ്വദിക്കാതെ അതിൽ ആത്മാഭിമാനം കൊള്ളാതെ ആരും പോകാൻ പാടില്ലെന്ന് എം.കെ. സാനു അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെൻറർ സംഘടിപ്പിച്ച മലയാള ഭാഷാവാരാചരണ സമാപന സമ്മേളനവും സുവർണ്ണ ചാവറ ചലച്ചിത്ര പുരസ്കാര ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിഎംഐ സഭ വിദ്യാഭ്യാസ മാധ്യമവിഭാഗം ജനറൽ കൗൺസിലർ ഫാ. മാർട്ടിൻ മള്ളത്ത് അധ്യക്ഷതവഹിച്ചു . സുവർണ്ണ ചാവറചലച്ചിത്രപുരസ്കാരം എം.കെ.സാനു പ്രേം പ്രകാശിന് സമർപ്പിച്ചു.30,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. സംവിധായകൻ മോഹൻ പ്രശസ്തിപത്രം സമ്മാനിച്ചു.തിരക്കഥയുടെ മാറുന്ന രീതിശാസ്ത്രം എന്ന വിഷയത്തിൽ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് പ്രഭാഷണം നടത്തി.ഡോ. എൻ.ജയചന്ദ്രൻ, ഫാദർ തോമസ് പുതുശ്ശേരി,ഫാദർ അനിൽ ഫിലിപ്പ് , ജോൺസൺ സി. എബ്രഹാം,ജോളി പ വേലിൽ എന്നിവർ പ്രസംഗിച്ചു .ഇതോടൊപ്പം ഹൃസ്വചിത്രം ,ഹൃസ്വനാടകം, റേഡിയോ നാടകം എന്നിവയുടെ രചനാ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.