Kerala

നല്ല സമരിയക്കാര്‍ സമൂഹത്തിന് അഭിമാനം – ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം

Sathyadeepam

തിരുവനന്തപുരം: കേരളത്തിന്‍റെ കാരുണ്യസംസ്കാരത്തെ സജീവമാക്കാന്‍ കെസിബിസി കാരുണ്യ സന്ദേശയാത്രയ്ക്കു കഴിഞ്ഞതായി കെസിബിസി പ്രസിഡന്‍റും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പുമായ ഡോ. എം. സൂസപാക്യം. കാരുണ്യ കേരള സന്ദേശയാത്ര തിരുവനന്തപുരം മേഖലാസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്. നാലായിരത്തോളം കാരുണ്യപ്രവര്‍ത്തകരെ ഈ യാത്രയിലൂടെ ആദരിക്കുവാന്‍ സാധിച്ചു. നല്ല സമരിയാക്കാരനെപ്പോലെ നിരവധി സാമൂഹ്യപ്രവര്‍ത്തകര്‍ നമുക്കിടയിലുള്ളത് അഭിമാനകരമാണെന്നും ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കാരുണ്യസന്ദേശയാത്രാ ക്യാപ്റ്റന്‍ ജോര്‍ജ് എഫ്. സേവ്യര്‍ അദ്ധ്യക്ഷത വഹിച്ചു. കുടുംബപ്രേഷിതത്വം തിരുവനന്തപുരം അതിരൂപതാ ഡയറക്ടര്‍ ഫാ. ഏ.ആര്‍. ജോണ്‍, ലൂര്‍ദ്ദ് ഫൊറോനാ വികാരി ഫാ. ജോ സ് വീരുപ്പേല്‍, ഫാ. ഡാനിയേല്‍ കുളങ്ങര, കുടുംബപ്രേഷിതത്വം നെയ്യാറ്റിന്‍കര രൂപതാ അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. സുരേഷ് ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം