16 ഫോറോനകളിൽ നിന്നായി650 ൽ അധികം കലാകാരൻമാരുംകലാകാരികളും 14 ഇനങ്ങളിലായി മാറ്റുരച്ച കലാമാമാങ്കത്തിന് തിരശ്ശീല വീണു. തൃക്കാക്കര ഭാരത് മാതാ കോളേജിൽ വച്ച് നടന്ന മരിയോത്സവം അതിരൂപത ചാൻസിലർ ഫാ. ആന്റണി വാഴക്കാല ഉദ്ഘാടനം നിർവഹിച്ചു.
അതിരൂപതാ പ്രസിഡണ്ട് സിനോബി ജോയ് അധ്യക്ഷത വഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് അതിരൂപതാ പ്രമോട്ടർ ഫാ. ആൻ്റോ ചാലിശ്ശേരി ക്യാഷ വാർഡും മെമൻ്റൊയും വിതരണം ചെയ്തു.
കലാസാഹിത്യ മത്സരങ്ങളിൽ കൂടുതൽ പോയിൻറ് നേടി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം തൃപ്പൂണിത്തറ ഫൊറോന വല്ലം ഫൊറോന കറുകുറ്റി ഫൊറോന എന്നിവർ കരസ്ഥമാക്കി. സെക്രട്ടറി ഹെനിന്റെ , അഖിൽ, മാർട്ടിൻ, അതിരൂപതാ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.