Kerala

കന്യകാമറിയത്തിന്‍െറ മിഷനറി സഹോദരികള്‍ക്കു വത്തിക്കാന്‍ അംഗീകാരം

Sathyadeepam

കൊച്ചി: തെലുങ്കാന സംസ്ഥാനത്തു നല്‍ഗൊണ്ട രൂപതയില്‍ ആരംഭിച്ച കന്യകാ മറിയത്തിന്‍റെ മിഷനറി സഹോദരികളുടെ സമൂഹത്തെ (Missionary Sisters of Mother Mary- MSMM) രൂപതാ സന്യാസസമൂഹമായി വത്തിക്കാന്‍ അംഗീകരിച്ചു. ബിഷപ് ഗോവിന്ദ് ജോജി സ്ഥാപിച്ചതും മലയാളിയായ സി. ഡോ. ജെസ്സി വര്‍ഗീ സ് കരിയാറ്റില്‍ സഹസ്ഥാപകയും പ്രഥമ മദര്‍ ജനറലുമായ ഈ സന്യാസസമൂഹത്തില്‍ 152-ല്‍പ്പരം അംഗങ്ങളുണ്ട്. 16 രൂപതകളിലെ മഠങ്ങളിലായി ഇന്ത്യയിലെ ഒമ്പതു സംസ്ഥാനങ്ങളിലും രണ്ടു വിദേശരാജ്യങ്ങളിലും മിഷന്‍ പ്രവര്‍ത്തനം നടത്തുന്നു. 11 വര്‍ഷങ്ങളായി നല്‍ഗൊണ്ടയില്‍ ഈ സന്യാസസമൂഹം സ്ഥാപിതമായിട്ട്.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം