Kerala

മിഷന്‍ ലീഗ് സപ്തതി സമ്മേളനം

Sathyadeepam

എളവൂര്‍: ചെറുപുഷ്പ മിഷന്‍ലീഗ് എറണാകുളം-അങ്കമാലി അതിരൂപത തലത്തില്‍ സംഘടന 70 വര്‍ഷം പൂര്‍ത്തിയാക്കുന്ന സപ്തതി സമ്മേളനവും പ്രേഷിതറാലിയും 2017 ആഗസ്റ്റ് 13 ഞായറാഴ്ച മൂഴിക്കുളം ഫൊറോനയിലെ എളവൂര്‍ സെന്‍റ് ആന്‍റണീസ് ഇടവകയില്‍ വച്ച് സംഘടിപ്പിക്കുന്നു. സപ്തതി സമ്മേളനം ബിഷപ് മാര്‍ തോമസ് ചക്യേത്ത് ഉദ്ഘാടനം ചെയ്യും. സുപ്രീംകോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും. മിഷന്‍ലീഗ് അതിരൂപത പ്രസിഡന്‍റ് എം.വി. ഷാജു അദ്ധ്യക്ഷത വഹിക്കും. മൂഴിക്കുളം ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ പാലാട്ടി, അതിരൂപത ഡയറക്ടര്‍ ഫാ. പോള്‍ കോട്ടയ്ക്കല്‍, എളവൂര്‍ പള്ളി വി കാരി ഫാ. തോമസ് നരികുളം, കുന്നപ്പിള്ളിശ്ശേരി പള്ളി വികാരി ഫാ. ജോസ് കാരാച്ചിറ, മേഖല ഡയറക്ടര്‍ ഫാ. നിധിന്‍ കല്ലിടുക്കില്‍, അന്തര്‍ദേശീയ പ്രസിഡന്‍റ് ഡേവിസ് വല്ലൂരാന്‍, സംസ്ഥാന പ്രസിഡന്‍റ് ബിനു മാങ്കൂട്ടം തുടങ്ങിയ വൈദിക-അല്മായ നേതാക്കള്‍ പ്രസംഗിക്കും. സമ്മേളനത്തില്‍ വച്ച് അതിരൂപതയിലെ മിഷന്‍ ലീഗ് അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് മതബോധന അവാര്‍ഡുകളും ലോഗോസ് ക്വിസ് റാങ്ക് ജേതാക്കളെ അനുമോദിക്കുകയും ചെയ്യും. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ മിഷന്‍ലീഗ് പ്രവര്‍ത്തകരും സഭാവിശ്വാസികളും പങ്കെടുക്കുന്ന പ്രേഷിതറാലി സപ്തതി സമ്മേളനത്തിനു മുന്നോടിയായി നടക്കും. അതിരൂപതയുടെ വിവിധ ഇടവകകളില്‍നിന്നും മേഖലകളില്‍നിന്നും പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരക്കും.

image

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]