Kerala

മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു

Sathyadeepam

കോട്ടയം: ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു. കോട്ടയം, ആലപ്പുഴ ജില്ലകളിലെ എട്ട് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കായി സിബിഎം ഇന്ത്യ ട്രസ്റ്റുമായി സഹകരിച്ചാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണ പൊതുസമ്മേളനത്തിന്‍റെ ഉദ്ഘാടനം വെളിയനാട് സെന്‍റ് മൈക്കിള്‍ ചര്‍ച്ച് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെളിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സാബു തോട്ടുങ്കല്‍ നിര്‍വ്വഹിച്ചു. കെ.എസ്. എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം സിബിഎം ഇന്ത്യ ട്രസ്റ്റ് ട്രസ്റ്റി വര്‍ഗീസ് ചാണ്ടി നിര്‍വ്വഹിച്ചു. വെളിയനാട് സെന്‍റ് മൈക്കിള്‍സ് ചര്‍ച്ച് വികാരി ഫാ. മാത്യു കണ്ണാലയില്‍, ആലപ്പുഴ ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. സിദ്ധാര്‍ത്ഥ, സിബിഎം ഇന്ത്യ ട്രസ്റ്റ് ഗ്രാന്‍റ് ഓഫീസര്‍ അന്‍സു എബ്രാഹം, കെ.എസ്.എസ്. എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഇ.സി.ജി. മിഷ്യന്‍, ഗ്ലൂക്കോ മീറ്റര്‍, ടെന്‍സ്, വീല്‍ചെയര്‍, മെഡിക്കല്‍ ബെഡ്, റെഫ്രിജറേറ്റര്‍ തുടങ്ങിയവ ഉള്‍പ്പെടെ എട്ട് ലക്ഷം രൂപയുടെ മെഡിക്കല്‍ സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം