Kerala

വൈദികര്‍ ദൈവകാരുണ്യത്തിന്‍റെ വക്താക്കള്‍ മാര്‍ തോമസ് തറയില്‍

Sathyadeepam

കോട്ടയം: വൈദികര്‍ ദൈവകാരുണ്യത്തിന്‍റെ വക്താക്കളും ദിവ്യരഹസ്യങ്ങളുടെ കാര്യസ്ഥരുമാണെന്ന് ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. കോട്ടയം അതിരൂപതാ വൈദിക സമ്മേളനം കോതനല്ലൂര്‍ തൂവാനിസ ധ്യാനകേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവസ്നേഹം ആഴത്തില്‍ അനുഭവിച്ച് എല്ലാ വിഭാഗം ജനങ്ങള്‍ക്കും പങ്കുവയ്ക്കുവാനും സദാ സംലഭ്യരാകുവാനും വൈദികര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം അനുസ്മരിപ്പിച്ചു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ആമുഖ സന്ദേശം നല്‍കി. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, അതിരൂപതാ ചാന്‍സിലര്‍ ഫാ. തോമസ് കോട്ടൂര്‍, പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. തോമസ് ആനിമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം