Kerala

മാര്‍ പുന്നക്കോട്ടില്‍ വചനസര്‍ഗ പ്രതിഭാ പുരസ്കാരം ഫാ. ഷാജി തുമ്പേച്ചിറയിലിന്

Sathyadeepam

കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍റെ കീഴിലുള്ള കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ പിതാവിന്‍റെ ബഹുമാനാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള വചനസര്‍ഗ പ്രതിഭാ അവാര്‍ഡിന്‍റെ ഈ വര്‍ഷത്തെ പുരസ്കാരം ഫാ. ഷാജി തുമ്പേച്ചിറയിലിന്. ബൈബിള്‍ സന്ദേശങ്ങള്‍ സൈബര്‍/ഡിജിറ്റല്‍ മേഖലയിലൂടെ പ്രചരിപ്പിക്കുന്നതിന് നല്കിക്കൊണ്ടിരിക്കുന്ന സംഭാവനകള്‍ക്കാണ് ഈ വര്‍ഷം പ്രതിഭാപുരസ്കാരം നല്കുന്നത്.

ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. ഷാജി തുമ്പേച്ചിറയില്‍ കുന്നന്താനത്തുള്ള സിയോന്‍ ധ്യാനകേന്ദ്രത്തില്‍ ശുശ്രൂഷചെയ്യുന്നു. ഗാനശുശ്രൂഷകളിലൂടെ പ്രസിദ്ധനായ അദ്ദേഹം ജീവിതനവീകരണത്തിനും സമൂഹത്തിന്‍റെ ഉന്നമനത്തിനുമായി ബൈബിള്‍ അടിസ്ഥാനമാക്കി വിവിധങ്ങളായ വീഡിയോ പ്രോഗ്രാമുകള്‍ ചെയ്ത് ഫേസ്ബുക്ക്, യുട്യൂബ് എന്നിവ വഴി പ്രചരിപ്പിക്കുന്നു.

വചനസര്‍ഗ പ്രതിഭാപുരസ്കാരവും അവാര്‍ഡ് തുകയായ 25,000 രൂപയും നവംബര്‍ 24-നു പി.ഒ.സി.യില്‍ ഉച്ചകഴിഞ്ഞ് 2 മണിക്കു നടക്കുന്ന ചടങ്ങില്‍വച്ച് കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ അഭിവന്ദ്യ അബ്രാഹം മാര്‍ യൂലിയോസ് അവാര്‍ഡുജേതാവിനു സമ്മാനിക്കുമെന്ന് കെ.സി.ബി. സി. ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍സണ്‍ പുതുശ്ശേരി അറിയിച്ചു.

ബെനഡിക്‌ടൈന്‍ സന്യാസ സമൂഹത്തിന്റെ മുന്‍പരമാധ്യക്ഷന് അന്ത്യാഞ്ജലി

'പരിശുദ്ധാത്മാവിന്റെ അപ്പസ്‌തോല' വിശുദ്ധ പദവിയിലേക്ക്

നല്ലിടയന്‍ നേതാവോ വഴികാട്ടിയോ മാത്രമല്ല ഒപ്പം ജീവിക്കുന്നവനാണ്

മനുഷ്യമാഹാത്മ്യത്തിന്റെ അനന്തത

തീക്കാറ്റുകള്‍