Kerala

മദ്യശാലകള്‍ തുറക്കാനുള്ള നീക്കം അധാര്‍മ്മികം: കെ സി ബി സി

Sathyadeepam

കൊച്ചി: മദ്യശാലകള്‍ തുറക്കാനുള്ള നീക്കം അധാര്‍മ്മികവും ആപല്‍ക്കരവുമാണെന്ന് കെ സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ പറഞ്ഞു. മദ്യശാലകള്‍ തുറക്കുന്നതിനെതിരെ കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന വ്യാപകമായി ജില്ലാകേന്ദ്രങ്ങളില്‍ നടത്തിയ പ്രതിഷേധ നില്‍പ്പ് സമരം എറണാകുളം കാക്കനാട് കളക്ട്രേററ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

'തുറക്കരുത് മദ്യ കൊലയറകള്‍, തകര്‍ക്കരുത് കുടുംബങ്ങള്‍' എന്ന മുദ്രവാക്യവുമേന്തി കാക്കനാട് കളക്ട്രേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ നില്‍പ്പ് സമരത്തില്‍ അതിരൂപത പ്രസിഡന്‍റ് കെ എ പൗലോസ് അധ്യക്ഷത വഹിച്ചു. എം. പി ജോസി ജോസ് പടയാട്ടി, ലക്സി ജോയി തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാനത്തെ 14 ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധ നില്‍പ്പ് സമരം നടന്നതായി മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ അറിയിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം