Kerala

മദ്യനയം ചര്‍ച്ചാവിഷയമാകും – മദ്യവിരുദ്ധ സമിതി

Sathyadeepam

കൊച്ചി: ആകാശത്തിനും ഭൂമിക്കുമിടയിലുള്ള മുഴുവന്‍ വിഷയങ്ങളും ചര്‍ച്ചാവിഷയമാകുന്ന ഉപതെരഞ്ഞെടുപ്പില്‍ മദ്യവിഷയം മാത്രം ചര്‍ച്ചാവിഷയമാകില്ലെന്ന് പറയുന്നവര്‍ക്ക് വ്യക്തിപരമോ, സ്ഥാപനപരമോ ആയ താല്പര്യങ്ങള്‍ ഉണ്ടെന്ന് കേരളാ മദ്യവിരുദ്ധ വിശാലസഖ്യം സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

സമുദായാംഗങ്ങളുടെ എണ്ണത്തിനനുസരിച്ചോ, പ്രതികരണങ്ങള്‍ക്ക് അനുസരിച്ചോ ജയപരാജയങ്ങള്‍ നിശ്ചയിക്കുമായിരുന്നുവെങ്കില്‍ നാട് എന്നും ഭൂരിപക്ഷസമുദായം ഭരിച്ചേനെ. സായ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന സംസ്കാരം മദ്യ വിരുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ടാകില്ല.

തിരഞ്ഞെടുപ്പിനോടടുത്തുള്ള കാലങ്ങളില്‍ ഉണ്ടാകുന്ന കൊലപാതകങ്ങള്‍, അക്രമങ്ങള്‍, മദ്യനയങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഭൂരിപക്ഷം വരുന്ന നിഷ്പക്ഷമതികളുടെ വോട്ടിനെ സ്വാധീനിക്കും.

മദ്യനയം സംബന്ധിച്ചുള്ള പ്രചരണജാഥകള്‍, ചെങ്ങന്നൂരില്‍ നിന്ന് ആരംഭിച്ചു. യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം