Kerala

ലോകസമാധാനത്തിനായി പരിശുദ്ധ മാതാവിനോടു പ്രാര്‍ത്ഥിക്കുക: കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി

Sathyadeepam

കൊച്ചി: പരിശുദ്ധ മാതാവിന്‍റെ മദ്ധ്യസ്ഥതയില്‍ ലോക സമാധാനത്തിനും കുടുംബങ്ങളുടെയും സമൂഹത്തിന്‍റെയും സുസ്ഥിതിക്കായി പ്രാര്‍ത്ഥിക്കുവാന്‍ കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയില്‍ നടന്ന ഫാത്തിമ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സെന്‍റ് മേരീസ് പള്ളിയിലേക്കു പ്രദക്ഷിണമായി ഹെറാള്‍ഡ് ഓഫ് ദി ഗോസ്പല്‍ എന്ന സന്ന്യാസ സമൂഹത്തിന്‍റെ നേതൃത്വത്തില്‍ കൊണ്ടുവന്ന ഫാത്തിമ മാതാവിന്‍റെ തിരുസ്വരൂപത്തില്‍ കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി കിരീടം ചാര്‍ത്തി ധൂപാര്‍ച്ചന നടത്തി. വരാപ്പുഴ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് പടിയാരംപറമ്പില്‍ ജപമാല പ്രതിഷ്ഠിച്ചു പ്രാര്‍ത്ഥിച്ചു.
സെന്‍റ് മേരീസ് ബസിലിക്ക റെക്ടര്‍ റവ. ഡോ. ജോസ് പുതിയേടത്ത്, ഫാ. ഷൈന്‍ കാട്ടുപറമ്പില്‍, ബ്ര. അഭിലാഷ് ജോര്‍ജ്. ഫാ. വര്‍ഗീസ് മണവാളന്‍, ഫാ. ജോസ് പാലാട്ടി സിഎംഐ, ഫാ. സക്കറിയാസ് വരിക്കമാക്കന്‍, ഫാ. ഷീബ ഒസിഡി., ഫാ. ജോസഫ് പാറേക്കാട്ടില്‍ വിസി, ഫാ. പോള്‍സണ്‍ പെരേപ്പാടന്‍, ഫാ. ജോമോന്‍ മാടവനക്കാട്ട്, സി. പ്രഭാ ഗ്രെയ്സ് സിഎംസി, കെസിബിസി പ്രോ-ലൈഫ് സമിതി ജനറല്‍ സെക്രട്ടറി സാബു ജോസ്, എഫ് സിഎസ്ടി സെക്രട്ടറി മാര്‍ ട്ടിന്‍ ന്യൂനസ്, ടോണി ഒല്ലുക്കാരന്‍, ബെന്നി മണാവളന്‍, ബേബി പൊട്ടനാനി തുടങ്ങിയവര്‍ നേതൃത്വം നല്കി.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം