Kerala

ഫാത്തിമ മാതാവിന്‍റെ പ്രത്യക്ഷീകരണത്തിന്‍റെ ശതാബ്ദിയാഘോഷം

Sathyadeepam

കോട്ടയം: ഫാത്തിമമാതാവിന്‍റെ പ്രത്യക്ഷീകരണത്തിന്‍റെ കോട്ടയം അതിരൂപതാതല ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ സമാപനം. തടിയമ്പാട് ഫാത്തിമ മാതാ ദേവാലയത്തില്‍ സംഘടിപ്പിച്ച സമാപനാഘോഷങ്ങളോടനുബന്ധിച്ച് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പി ച്ചു.

കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, പടമുഖം ഫൊറോന വികാരി ഫാ. ബെന്നി കന്നുവെട്ടിയേല്‍, തടിയമ്പാട് ഫാത്തിമാ മാതാ ചര്‍ച്ച് വികാരി ഫാ. ജെ യിംസ് വടക്കേകണ്ടംകരിയില്‍, ഫാ. മൈക്കിള്‍ നെടുന്തുരുത്തിയില്‍, ഫാ. അഭിലാഷ് കണ്ണാമ്പടം, ഫാ. ജോമോന്‍ കുന്നക്കാട്ടുമലയില്‍, ഫാ. ബൈജു അച്ചിറത്തലയ്ക്കല്‍, ഫാ. മാത്യു വട്ടുകുളങ്ങര എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. സമാപനാഘോഷങ്ങളോടനുബന്ധിച്ച് നടത്തപ്പെട്ട ജപമാല പ്രദക്ഷിണത്തില്‍ കോട്ടയം അതിരൂപതാ വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സന്ദേശം നല്‍കി. സമാപനാഘോഷങ്ങളോടനുബന്ധിച്ച് അതിരൂപതയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മരിയന്‍ ചിന്തകളുടെ അനുസ്മരണവുമായി മരിയന്‍ തീര്‍ത്ഥാടനം നടത്തപ്പെട്ടു. മരിയന്‍ ധ്യാനത്തിന് കോതനല്ലൂര്‍ തൂവാനിസ ഡയറക്ടര്‍ ഫാ. ജിബില്‍ കുഴിവേലില്‍ നേതൃത്വം നല്‍കി.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം