അങ്കമാലി എല്‍എഫ് ഹോസ്പിറ്റല്‍ ഡയറക്ടറായി ചുമതലയേറ്റ റവ.ഡോ.ജോയ് അയിനിയാടന്‍ 
Kerala

ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയുടെ ഡയറക്ടറായി റവ. ഡോ. ജോയ് അയിനിയാടന്‍ ചുമതലയേറ്റു

Sathyadeepam

അങ്കമാലി: ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയുടെ ഡയറക്ടറായി റവ. ഡോ. ജോയ് അയിനിയാടന്‍ ചുമതലയേറ്റു. എറണാകുളം അങ്കമാലി അതിരൂപതയുടെ വികാരി ജനറാള്‍ ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. പൂനമല്ലി സെമിനാരിയില്‍ വൈദിക പഠനം നടത്തി. റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. പറവൂര്‍, കോട്ടക്കാവ് പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായി പൗരോഹിത്യ ജീവിതം ആരംഭിച്ചു. ഒലിവ്മൗണ്ട്, പാലാരിവട്ടം, അമ്പലമേട് പള്ളികളില്‍ വികാരി ആയിരുന്നു. തുടര്‍ന്ന് കോട്ടയം, വടവാതൂര്‍ സെന്റ്‌റ് തോമസ് അപ്പോസ്തലിക് സെമിനാരിയില്‍ ഫിലോസഫി പ്രൊഫസര്‍ ആയി അധ്യാപക ജീവിതം ആരംഭിച്ചു. പൗരസ്ത്യ വിദ്യാപീഠം പരീക്ഷാ കണ്‍ട്രോളറും, ഫിലോസഫി വിഭാഗം മേധാവിയുമായി പ്രവര്‍ത്തിച്ചു. സെമിനാരി റെക്ടറുമായിരുന്നു.

കാലടി ചെങ്ങല്‍ അയിനിയാടന്‍ കുഞ്ഞ്ഔസേഫ് ത്രേസ്യ ദമ്പതികളുടെ മകനാണ്. മികച്ച പ്രഭാഷകനും എഴുത്തുകാരനുമാണ്.

പാരന്റിംഗ് സെമിനാര്‍ നടത്തി

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6