Kerala

കുടിയേറ്റ പ്ലാറ്റിനം ജൂബിലി ആഘോഷം

Sathyadeepam

തലശ്ശേരി: അതിരൂപതയിലെ ആദ്യകാല ഇടവകകളിലൊന്നായ കരിക്കോട്ടക്കരി പ്രദേശത്തേയ്ക്കു കുടിയേറ്റം നടന്നതിന്‍റെ പ്ലാറ്റി നം ജൂബിലി ആഘോഷപരിപാടികള്‍ കരിക്കോട്ടക്കരി സെന്‍റ് തോമസ് ഓഡിറ്റോറിയത്തില്‍ വച്ചു നടന്നു. 2016 ജൂലൈ 3-ന് ആരംഭിച്ച് 2017 ജൂലൈ 3 വരെ നീണ്ടുനില്ക്കുന്ന ആഘോഷപരിപാടികളാണു ജൂബിലിയുടെ ഭാഗമായി നടന്നുവരുന്നത്.

ജൂബിലി വിളംബര റാലി, കുടിയേറ്റ പിതാമഹന്മാര്‍ക്ക് ആദരാഞ്ജലി, ഇടവകയിലെ മുഴുവന്‍ ആളുകളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാ, സാഹിത്യ, കായിക മത്സരങ്ങള്‍, വാര്‍ഡ് കൂട്ടായ്മകള്‍, കാര്‍ഷിക സെമിനാര്‍, ആദ്യകാല കുടിയേറ്റക്കാരെയും മുന്‍ ഇടവക വികാരിമാരെയും ആദരിക്കല്‍, ഇടവകയിലെ മികച്ച കര്‍ഷകര്‍, മുന്‍ കൈക്കാരന്മാര്‍, മതാദ്ധ്യാപകര്‍, സാമൂഹികപ്രവര്‍ത്തകര്‍, പഞ്ചായത്ത് അംഗങ്ങള്‍, ഉന്നത ജോലി കരസ്ഥമാക്കിയവര്‍, വിരമിച്ചവര്‍, വിവാഹത്തിന്‍റെ 75, 50, 25 വര്‍ഷ ജൂബിലി ആഘോഷിക്കുന്നവര്‍, കൂടുതല്‍ മക്കള്‍ക്കു ജന്മം നല്കിയ മാതാപിതാക്കള്‍, സമര്‍പ്പിതരുടെ മാതാപിതാക്കള്‍, മികച്ച അല്മായ നേതാക്കള്‍, യുവജനങ്ങള്‍ എന്നിവരെ ജൂബിലി പരിപാടികളുടെ ഭാഗമായി ആദരിച്ചു.

ആദരിക്കല്‍ ചടങ്ങുകള്‍ക്കും വിവിധ സംഗമങ്ങള്‍ക്കും തലശ്ശേരി അതിരൂപതാ മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം മുഖ്യാതിഥിയായിരുന്നു. ആഘോഷങ്ങളുടെ പ്രധാന ദിനമായ ജൂബിലി ദിനത്തില്‍ അതിരൂപതാ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് മുഖ്യാതിഥിയായി. ഇടവക വികാരി റവ. ഡോ. തോമസ് ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ച ജൂബിലി സമ്മേളനം മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പേരാവൂര്‍ എംഎല്‍എ അഡ്വ. സണ്ണി ജോസഫ് മുഖ്യപ്രഭാഷണവും പ്ലാറ്റിനം ജൂബിലി സ്മരണിക പ്രകാശനവും നിര്‍വഹിച്ചു. മാത്യു എം. കണ്ടത്തില്‍ കുടിയേറ്റഅനുസ്മരണപ്രഭാഷണം ന ടത്തി. ഫാ. തോമസ് ചക്കിട്ട മുറി, ഫാ. മാത്യു കല്ലുങ്കല്‍, മേരി വാഴാംപ്ലാക്കല്‍, ജോസഫ് വട്ടുകുളം, ജോണി കാവുങ്കല്‍, ചാക്കോ കാവുങ്കല്‍, പി.എസ്. തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം