Kerala

കെ.എസ്.എസ്.എസ് . കര്‍ഷകകുടുംബ പുരസ്കാരം ജോയിമോന്

Sathyadeepam

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അതിരൂപതയിലെ ചുള്ളിയോട് മുകളേല്‍ കുടുംബവുമായി സഹകരിച്ച് സംസ്ഥാന തലത്തില്‍ മാതൃകാ കര്‍ഷക കുടുംബത്തെ കണ്ടെത്തി ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ കര്‍ഷക കുടുംബ പുരസ്കാരത്തിന് കോട്ടയം ജില്ലയിലെ കൂരോപ്പട സ്വദേശി വാക്കയില്‍ ജോയിമോന്‍ ജെ യെ തെരഞ്ഞെടുത്തു. ഇരുപത്തി അയ്യായിരം (25000) രൂപയും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്കാരം. അഞ്ച് ഏക്കര്‍ കൃഷിയിടത്തില്‍ ജോയിമോന്‍റെ നേതൃത്വത്തില്‍ കുടുംബാംഗങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കിവരുന്ന സമ്മിശ്ര ശാസ്ത്രീയ കൃഷികള്‍ പരിഗണിച്ചാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ടി.വി പുരം കൃഷി ഓഫീസര്‍ ഷേര്‍ളി സക്കറിയ, സംസ്ഥാന കൃഷിവകുപ്പിന്‍റെ മികച്ച കൃഷി പ്രോത്സാഹന അദ്ധ്യാപകനുള്ള അവാര്‍ഡ് ലഭിച്ച ഫാ. ജോയി കട്ടിയാങ്കല്‍, ബി.സി.എം കോളജ് മാത്തമാറ്റിക്സ് വിഭാഗം മേധാവി ജോര്‍ജ് മാത്യു എന്നിവര്‍ അടങ്ങുന്ന അവാര്‍ഡ് നിര്‍ണ്ണയ കമ്മറ്റിയാണ് കര്‍ഷക കുടുംബത്തെ തെരഞ്ഞെടുത്തത്.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം