Kerala

‘അതിജീവന്‍’ ജീവിത സമുദ്ധാരണ പ്രവര്‍ത്തനങ്ങളുമായി കെ.എസ്.എസ്.എസ്.

Sathyadeepam

കോട്ടയം: ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന ജീവിത സമുദ്ധാരണ പദ്ധതിയായ 'അതിജീവന്‍' തുടക്കമായി. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോട്ടയം നവജീവന്‍ ട്രസ്റ്റ് സാരഥി പി.യു. തോമസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ്. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. റോയി കാഞ്ഞിരത്തുംമൂട്ടില്‍, പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, കോര്‍ഡിനേറ്റര്‍മാരായ ബെസ്സി ജോസ്, ലൈല ഫിലിപ്പ്, സൗമ്യ ജോയി എന്നിവര്‍ പ്രസംഗിച്ചു.

കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലെ ആളുകള്‍ക്കായാണ് പദ്ധതി നടപ്പിലാക്കുന്നത്. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും, ഗ്രീന്‍വാലി ഡവലപ്പ്മെന്‍റ് സൊസൈറ്റിയുടെയും പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി 40 കുടുംബങ്ങള്‍ക്ക് ഭവന പുനരുദ്ധാരണത്തിനും 40 കുടുംബങ്ങള്‍ക്ക് ടോയ്ലറ്റ് നിര്‍മ്മാണത്തിനും 300 കുടുംബങ്ങള്‍ക്ക് കോഴി വളര്‍ത്തലിനും 24 കുടുംബങ്ങള്‍ക്ക് ആട് വളര്‍ത്തലിനും 304 കുടുംബങ്ങള്‍ക്ക് അടുക്കളത്തോട്ടം വ്യാപന പദ്ധതിക്കുമായാണ് ധനസഹായം ലഭ്യമാക്കുന്നത്. പദ്ധതിയുടെ ഭാഗമായി അമ്പത് ലക്ഷം രൂപയുടെ ജീവിത സമുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് മൂന്ന് ജില്ലകളില്‍ നടപ്പിലാക്കുന്നത്.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം