Kerala

ക്രിസ്തുവിന്‍റെ ആദര്‍ശങ്ങളിലൂന്നിയ നേതൃത്വം വാര്‍ത്തെടുക്കണം : ആര്‍ച്ചുബിഷപ് മാര്‍ ജോസ് പെരുന്തോട്ടം

Sathyadeepam

കോട്ടയം: ക്രിസ്തുവിന്‍റെ ആദര്‍ശങ്ങളെ ജീവിതശൈലിയാക്കി മാറ്റുന്ന നേതൃനിരയെ വാര്‍ത്തെടുത്താല്‍ മാത്രമേ സമൂഹത്തെ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും വഴികളിലേക്ക് നയിക്കാനാവൂ എന്ന് ചങ്ങനാശ്ശേരി മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുള്ള വി ദ്യാര്‍ത്ഥി ഭാരവാഹികള്‍ക്കായുള്ള രണ്ടുദിവസത്തെ നേ തൃപരിശീലനക്യാമ്പ് മാങ്ങാ നം അപ്പസ്തോലിക് സ്പിരിച്ച്വാലിറ്റി സെന്‍ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്ത. കെസിഎസ്എല്‍ സംസ്ഥാന ജനറല്‍ ഡയറക്ടര്‍ ഫാ. തോംസണ്‍ പഴയ ചിറപീടികയില്‍, ചങ്ങനാശ്ശേരി അതിരൂപതാ ഡയറക്ടര്‍ ഫാ. മാത്യു വരുവേ ലില്‍, അസി. ഡയറക്ടര്‍ ലൈജു കണിച്ചേരിയില്‍, സംസ്ഥാന ജനറല്‍ ട്രഷറര്‍ മനോജ് ചാക്കോ, ജനറല്‍ ഓര്‍ഗനൈസര്‍ സിറിയക് ന രിതൂക്കില്‍ എന്നിവര്‍ പ്രസംഗിച്ചു. സമാപനചടങ്ങില്‍ സം സ്ഥാന പ്രസിഡന്‍റ് മാത്തുക്കുട്ടി കുത്തനാപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. അതിരൂപത പ്രസിഡന്‍റ് ഷൈരാജ് വര്‍ഗീസ്, സ്റ്റുഡന്‍റ്സ് ചെ യര്‍മാന്‍ ജോസി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സിജോ പി. ജേക്കബ് ക്ലാസ്സുകള്‍ നയിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം