Kerala

കളമശേരി മാര്‍ത്തോമ  ഭവനത്തിന്റെ ഭൂമിയിലെ കൈയേറ്റം:  നീതി ഉറപ്പാക്കണം കെ സി എഫ്

Sathyadeepam

സാമൂഹിക ഐക്യം ലക്ഷ്യമാക്കി സഭ പുലര്‍ത്തുന്ന സഹിഷ്ണുതയെ മുതലെടുക്കുന്ന നിലപാടുകള്‍ക്ക് അധികാരികള്‍  കൂട്ടുനില്‍ക്കരുത്. മാര്‍ത്തോമ ഭവനത്തിന്റെമേല്‍ നടന്ന ഈ അതിക്രമത്തിന് കാരണക്കാരായവരെയെല്ലാം നിയമത്തിന് മുമ്പില്‍  കൊണ്ടുവരികയും എല്ലാ കയ്യേറ്റങ്ങളും പൂര്‍ണമായി  ഒഴിപ്പിക്കുകയും വേണം. അതോടൊപ്പം,

മാര്‍ത്തോമ  ഭവനത്തിലെ അന്തേവാസികള്‍ക്ക് സുരക്ഷയും നീതിയും സര്‍ക്കാര്‍  ഉറപ്പ് വരുത്തുകയും ചെയ്യണമെന്ന് കെ.സി എഫ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് അനില്‍ ജോണ്‍ ഫ്രാന്‍സിസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം കെസി ബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജന.സെക്രട്ടറി വി.സി ജോര്‍ജ്ജ് കുട്ടി, ട്രഷറാര്‍ അഡ്വ ബിജു കുണ്ടുകുളം , കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ്. പ്രൊഫ.രാജീവ് കൊച്ചുപറമ്പില്‍, കെ.എല്‍ സി എ സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ.തോമസ്,  എം സി എ ഗ്ലോബല്‍ പ്രസിഡന്റ ബൈജു എസ്. ആര്‍ , ഭാരവാഹികളായ ജയ്‌മോന്‍ തോട്ടുപുറം, ധര്‍മ്മരാജ് പി, സിന്ധുമോള്‍ ജസ്റ്റമ് എബി കുന്നേല്‍ പറമ്പില്‍, ജസ്സി അലക്‌സ്, ടെസ്സി ബിജു എന്നിവര്‍ പ്രസംഗിച്ചു.

കെ.സി.എഫ് സംസ്ഥാന സമിതിയുടെ നേതൃത്തിലുള്ള സംഘം സംഭവസ്ഥലം സന്ദര്‍ശിക്കുകയും മാര്‍തോമ്മ ഭവനത്തിലെ അധികാരികള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണ അയക്കുകയും ചെയ്തു

ഇനി കുരിശിലേക്കെത്താം

കാവല്‍മാലാഖമാര്‍ : ഒക്‌ടോബര്‍ 2

തെറ്റ്

വിഭാഗീയത വിനാശം വിതയ്ക്കുന്നു

അഗതി ഭക്തനായ ധന്യന്‍ വര്‍ഗീസ് പയ്യപ്പിളളി