Kerala

കെസിവൈഎം മണ്ണാര്‍ക്കാട് ഫൊറോന നേതൃത്വ ക്യാമ്പ്

Sathyadeepam

മണ്ണാര്‍ക്കാട്: കെസിവൈഎം മണ്ണാര്‍ക്കാട് ഫൊറോന ഭാരവാഹികള്‍ക്കായി പെരിമ്പടാരി ഹോളിസ്പിരിറ്റ് ഫോറോനാപ്പള്ളി പാരിഷ് ഹാളില്‍ വെച്ച് ഫൊറോനതല നേതൃത്വ ക്യാമ്പ് നടത്തി.

സമൂഹത്തില്‍നിന്നും കുടുംബത്തില്‍ നിന്നും അകന്നുകൊണ്ടിരിക്കുന്ന യുവജനങ്ങള്‍ ധാര്‍മ്മികതയുടെയും വിശ്വാസത്തിന്‍റെയും പാത പിന്‍തുടരണമെങ്കില്‍ ഇടവകകളില്‍ കെസിവൈഎം സജീവമാകണമെന്ന് മണ്ണാര്‍ക്കാട് ഫൊറോന വികാരി ഫാ. ജോര്‍ജ് തുരുത്തിപ്പള്ളി പറഞ്ഞു. കെസിവൈഎം മണ്ണാര്‍ക്കാട് ഫൊറോന നേതൃത്വ ക്യാമ്പ് ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെസിവൈഎം എന്ന കത്തോലിക്കാ യുവജനപ്ര സ്ഥാനത്തിന്‍റെ ആവശ്യകത വര്‍ത്തമാനകാലത്തില്‍ കൂടുതല്‍ പ്രസക്തമായിരിക്കുന്നു. ഫൊറോനയിലെ മുഴുവന്‍ കത്തോലിക്കാ യുവജനങ്ങളെയും സംഘടനയുടെ സജീവ പ്രവര്‍ത്തകരാകുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

കെസിവൈഎം മണ്ണാര്‍ക്കാട് ഫൊറോന പ്രസിഡന്‍റ് ജിതിന്‍ എം.കെ. യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. യുവജനങ്ങളുടെ ശക്തി നേരായ രീതിയിലേക്ക് തിരിച്ചുവിട്ട് കെസിവൈഎം എന്ന പ്രസ്ഥാനത്തെ വളര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. സഭയെ സ്നേഹിക്കുന്ന യുവജനങ്ങളെ സംഘടനയിലൂടെ വാര്‍ത്തെടുക്കണമെന്ന് കെസിവൈഎം മണ്ണാര്‍ക്കാട് ഫൊറോന ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ കോലംകണ്ണി തന്‍റെ അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു.
ഫൊറോന സെക്രട്ടറി സജിന്‍, ട്രഷറര്‍ സജോ ജോര്‍ജ്, വൈസ് പ്രസിഡന്‍റ് ഷീന മാത്യു, ജോ. സെക്രട്ടറി നിമ്മി ജോസ്, ഫൊറോന ആനിമേറ്റര്‍ സി. ജെസ്ലിന്‍ ഒ.പി. എന്നിവര്‍ പ്രസംഗിച്ചു.

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]