Kerala

കെ സി വൈ എം ജനറല്‍ കൗണ്‍സില്‍

Sathyadeepam

എറണാകുളം: കെ സി വൈ എം എറണാകുളം-അങ്കമാലി അതിരൂപതയുടെ 58-ാമത് വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ സമ്മേളനം കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ നടത്തി. ഫാ. ജോസ് മണ്ടാനത്ത് ദിവ്യബലിയര്‍പ്പിച്ചു. കെ സി വൈ എം അതിരൂപത ഡയറക്ടര്‍ ഫാ. സുരേഷ് മല്പാന്‍ ആമുഖപ്രഭാഷണം നടത്തി. എറണാകുളം- അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു.

കെ സി വൈ എം എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രമായ 'യുവജ്വാല'യുടെ പ്രകാശനവും മാര്‍ ജോസ് പുത്തന്‍വീട്ടില്‍ നിര്‍വഹിച്ചു. മുന്‍ അതിരൂപത പ്രസിഡണ്ട് സജി വടശ്ശേരി ആദ്യ കോപ്പി ഏറ്റുവാങ്ങി. അതിരൂപതാ പ്രസിഡന്‍റ് ടിജോ പടയാട്ടില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കെ സി വൈ എം മുന്‍ അതിരൂപത പ്രസിഡന്‍റ് ആന്‍റണി പട്ടശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കായി ഫാ. ജെയിംസ് തൊട്ടിയില്‍ 'ആത്മീയ സൗഹൃ ദം' എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. എറണാകുളം ജില്ലയിലെ മികച്ച ജൈവ കര്‍ഷകനുള്ള അവാര്‍ഡ് നേടിയ കാഞ്ഞൂര്‍ ഫൊറോനാ പ്രസിഡണ്ട് റോബര്‍ട്ട് തെക്കേക്കരയെ ആദരിച്ചു. സംസ്ഥാന സെനറ്റ് അംഗമായി ജാന്‍സി പോള്‍ (പറവൂര്‍ ഫൊറോന), ജോയിന്‍റ് സെക്രട്ടറിമാരായി ജൂലി ജോണ്‍സണ്‍ (തൃപ്പൂണിത്തുറ ഫൊറോന), സിജോ (തൃപ്പൂണിത്തുറ ഫൊറോന), സെക്രട്ടറിയേറ്റ് അംഗമായി ജെക്സ് നെറ്റിക്കാടന്‍ (കൊരട്ടി ഫൊറോന) എന്നിവരെ തിരഞ്ഞെടുത്തു. മോണ്‍. സെബാ സ്റ്റ്യന്‍ വടക്കുംപാടന്‍ സമാപനസന്ദേശം നല്‍കി. ഫാ. മാത്യു തച്ചില്‍, അനീഷ് മണവാളന്‍, ഹില്‍ഡ സെബാസ്റ്റ്യന്‍, സനല്‍ വല്ലൂരാന്‍, അമല്‍ മാര്‍ട്ടിന്‍, ജോബി വാതപ്പിള്ളി, രെഹാന റോസ് ഫ്രാന്‍സിസ്, ഐസക് വര്‍ഗീസ്, ജെറിന്‍ പാറയില്‍, സൂരജ് ജോണ്‍, ജോബി നെല്‍ക്കര, അഖില്‍ സണ്ണി എന്നിവര്‍ നേതൃത്വം നല്കി.

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍