Kerala

കെസിഎസ്എല്‍ സംസ്ഥാന ക്യാമ്പ് ഗ്രാസിയ 2017 സമാപിച്ചു

Sathyadeepam

മൂവാറ്റുപുഴ: കേരള കത്തോലിക്കാ വിദ്യാര്‍ത്ഥി സഖ്യത്തിന്‍റെ സംസ്ഥാനതല നേതൃത്വ പരിശീലന ക്യാമ്പ് നെസ്റ്റില്‍ സമാപിച്ചു. കോതമംഗലം രൂപതയുടെ ആതിഥേയത്വത്തിലാണു ക്യാമ്പ് സംഘടിപ്പിച്ചത്. കോതമംഗലം രൂപതാ ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ക്യാമ്പിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന ചെയര്‍മാന്‍ മാസ്റ്റര്‍ ജൂബിന്‍ റെജി അദ്ധ്യക്ഷത വഹിച്ചു.

വിവിധ കത്തോലിക്കാ രൂപതകളില്‍ നിന്നുള്ള രൂപതാതല നേതൃനിരയാണു ക്യാമ്പില്‍ പങ്കെടുത്തത്. നേതൃവാസനയെ ഉണര്‍ത്തി ഉത്തമ വ്യക്തിത്വത്തിലേക്കു കുട്ടികളെ വളര്‍ത്തുക എന്ന ലക്ഷ്യം വഹിച്ച ക്യാമ്പില്‍ വച്ചു നടന്ന തിരഞ്ഞെടുപ്പില്‍ വരുന്ന വര്‍ഷത്തെ ഭാരവാഹികളായി ചങ്ങനാശ്ശേരി അതിരൂപതയിലെ മാസ്റ്റര്‍ ജോസി ജോസഫ് സംസ്ഥാന ചെയര്‍മാനായും ഇരിങ്ങാലക്കുട രൂപതയിലെ കുമാരി ആന്‍സി ജോസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. നാലു ദിവസം നീണ്ടുനിന്ന ക്യാമ്പിനു സംസ്ഥാന ഡയറക്ടര്‍ ഫാ. തോംസണ്‍ പഴയചിറപീടികയില്‍, രൂപതാ ഡയറക്ടര്‍ ഫാ. ജോസഫ് കല്ലറയ്ക്കല്‍, രൂപതാ പ്രസിഡന്‍റ് ജിജോ മാനുവല്‍, അരുണ്‍ ജോസ്, ജെന്നി കെ. അലക്സ്, ഡെന്‍ജോ എന്നിവര്‍ നേതൃത്വം നല്കി.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം