Kerala

കെ സി ബി സി പ്രൊ-ലൈഫ് അവാര്‍ഡുകള്‍

Sathyadeepam

കൊച്ചി: മനുഷ്യജീവന്‍റെ സമഗ്ര സംരക്ഷണം ലക്ഷ്യമാക്കി കേരള കാത്തലിക് ബിഷപ് കോണ്‍ഫെറന്‍സിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള കെസിബിസി പ്രൊ- ലൈഫ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൊ-ലൈഫ് രംഗത്ത് സഭാത്മക കൂട്ടായ്മ സജീവമാക്കിയ താമരശേരി രൂപത, പ്രൊ-ലൈഫ് സമിതി രൂപീകരിച്ച് രൂപതാതല പ്രവര്‍ത്തനമികവു തെളിയിച്ച തൃശൂര്‍ അതിരൂപത, ജീവന്‍റെ സംരക്ഷണരംഗത്തു സാമൂഹ്യ മുന്നേറ്റങ്ങള്‍ക്കു നേതൃത്വം നല്കിയ കൊല്ലം രൂപത എന്നിവയ്ക്കാണ് പ്രഥമ പ്രൊ-ലൈഫ് അവാര്‍ഡുകള്‍.
പിഒസിയില്‍ നടന്ന സംസ്ഥാനതല നേതൃസമ്മളനത്തില്‍ കെസിബിസി പ്രൊ-ലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി ആദ്ധ്യക്ഷ്യം വഹിച്ചു. പ്രസിഡന്‍റ് ജോര്‍ജ് എഫ്. സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, യുഗേഷ് തോമസ്, ജെയിംസ് ആഴ്ചങ്ങാടന്‍, സെലസ്റ്റിന്‍ ജോണ്‍, അഡ്വ. ജോസി സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്, മേരി ഫ്രാന്‍സിസ്ക, ഷൈനി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം