Kerala

ഭിന്നശേഷിക്കാര്‍ക്ക് ‘കരുതലോടെ മുന്നേറാം’ പദ്ധതിയുമായി സഹൃദയ

Sathyadeepam

അങ്കമാലി: കോവിഡ് 19 മൂലമുള്ള ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ഇളവുകള്‍ അനുവദിച്ചെങ്കിലും, പുറത്തിറങ്ങാന്‍ കഴിയാതെ ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ കുടുംബങ്ങള്‍ക്ക് കരുതല്‍ സഹായവുമായി സഹൃദയ. എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ സഹൃദയയുടെ നേതൃത്വ ത്തില്‍ സംഘടിപ്പിക്കുന്ന 'കരുതലോടെ മുന്നേറാം' എന്ന പദ്ധതിയിലൂടെയാണ് ഭിന്നശേഷിക്കാര്‍ക്ക് 350 ഭക്ഷണകിറ്റുകളും, 1500 ഹൈജീന്‍ കിറ്റുകളും വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം റോജി. എം. ജോണ്‍ എം.എല്‍.എ നിര്‍വഹിച്ചു. അങ്കമാലി സുബോധനയില്‍ വച്ച് നടന്ന ചടങ്ങില്‍ സഹൃദയ ഡയറക്ടര്‍ ഫാദര്‍ ജോസ് കൊളുത്തുവെള്ളില്‍ അധ്യക്ഷത വഹിച്ചു. സഹൃദയ അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. ജിനോ ഭരണികുളങ്ങര, കമ്മ്യൂണിറ്റി ബേസ്ഡ് റിഹാബിലിറ്റേഷന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സെലിന്‍ പോള്‍, സഹൃദയസ്പര്‍ശന്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് അനില്‍ ഗംഗാധരന്‍, പൂജാ മോള്‍ കെ.കെ. എന്നിവര്‍ പങ്കെടുത്തു.

image

ബെനഡിക്‌ടൈന്‍ സന്യാസ സമൂഹത്തിന്റെ മുന്‍പരമാധ്യക്ഷന് അന്ത്യാഞ്ജലി

'പരിശുദ്ധാത്മാവിന്റെ അപ്പസ്‌തോല' വിശുദ്ധ പദവിയിലേക്ക്

നല്ലിടയന്‍ നേതാവോ വഴികാട്ടിയോ മാത്രമല്ല ഒപ്പം ജീവിക്കുന്നവനാണ്

മനുഷ്യമാഹാത്മ്യത്തിന്റെ അനന്തത

തീക്കാറ്റുകള്‍