Kerala

കാരുണ്യസന്ദേശ യാത്രയ്ക്കു മാവേലിക്കരയില്‍ സ്വീകരണം

Sathyadeepam

മാവേലിക്കര: കെസിബിസി പ്രോ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടന്ന കാരുണ്യ കേരള സന്ദേശയാത്രയ്ക്കു മാവേലിക്കര ഭദ്രാസനത്തില്‍ സ്വീകരണം നല്കി. മാവേലിക്കര ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തു. സന്ദേശയാത്രാ ക്യാപ്റ്റന്‍ ജോര്‍ജ് എഫ്. സേവ്യര്‍ അദ്ധ്യക്ഷത വഹിച്ചു. മോണ്‍. ജോര്‍ജ് ചരുവിള കോര്‍ എപ്പിസ്കോപ്പ മുഖ്യപ്രഭാഷണം നടത്തി. ഭദ്രാസന പ്രോ-ലൈഫ് ഡയറക്ടര്‍ ഫാ. ഗീവര്‍ഗീസ് ചാക്കപ്പൂട്ടില്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു ജോസ്, ഭദ്രാസന പ്രോ-ലൈഫ് പ്രസിഡന്‍റ് സാമുവല്‍ വടക്കേകുറ്റി, അമൃത അന്ന പൊന്നച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.
അബോര്‍ഷനിലൂടെ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ സ്വന്തം മകളായി വളര്‍ത്തിയ കറ്റാനം സ്വദേശിനി ഇന്ദിരയെയും വളര്‍ത്തു മകള്‍ കീര്‍ത്തിയെയും ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്താ പൊന്നാടയണിയിച്ച് ആദരിക്കുകയും ഭദ്രാസനത്തിന്‍റെയും കെസിബിസി പ്രോ-ലൈഫ് സമിതിയുടെയും ഉപഹാരങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. ചടങ്ങില്‍ ജീവകാരുണ്യപ്രവര്‍ത്തകനായ രാജന്‍ കൈപ്പള്ളിയെയും സെന്‍റ് അല്‍ഫോന്‍സാ അഗതി മന്ദിരം ഈഴക്കടവ്, സെന്‍റ് ഫ്രാന്‍സിസ് ഹോം ഈരേഴ, അസ്സീസി ബോയ്സ് ഹോം ആല എന്നീ സ്ഥാപനങ്ങളെയും മെമന്‍റോ നല്കി ആ ദരിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം