Kerala

കര്‍മ്മപദ്ധതി രൂപീകരണ ശില്പശാല സംഘടിപ്പിച്ചു

Sathyadeepam

കോട്ടയം: കോട്ടയം പട്ടണത്തിന്‍റെയും സമീപ പ്രദേശങ്ങളുടെയും സര്‍വ്വതോമുഖ വളര്‍ച്ച ലക്ഷ്യമാക്കി രൂപം നല്‍കിയിരിക്കുന്ന അക്ഷരനഗരി സൗഹൃദകൂട്ടായ്മയുടെ നേതൃത്വത്തില്‍ കര്‍മ്മപദ്ധതിരൂപീകരണ ശില്പശാല സംഘടിപ്പിച്ചു. അക്ഷരനഗരി സൗഹൃദകൂട്ടായ്മ ചെയര്‍മാന്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ശില്പശാല തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സൗഹൃദകൂട്ടായ്മ ഭാരവാഹികളായ ലതികാ സുഭാഷ്, ഡോ. ഐപ്പ് വര്‍ഗീസ്, ആനി മാ ത്യു, സിസ്റ്റര്‍ ത്രേസ്യാമ്മ, പി.യു. തോമസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. മത-സാമൂഹ്യ-രാഷ്ട്രീയ വ്യത്യാസമില്ലാതെ സമൂഹ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സന്മനസ്സുള്ളവരുടെ കൂട്ടായ്മയായ അക്ഷരനഗരി സൗഹൃദകൂട്ടായ്മയുടെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5-ന് പ്ലാസ്റ്റിക് ബദല്‍ ജനകീയ മുന്നേറ്റ പ്രവര്‍ത്തനത്തിന് തുടക്കും കുറിക്കും. പ്രസ്തുത പരിപാടിയെക്കുറിച്ച് ആലോചിക്കുന്നതിനായി ജനപ്രതിനിധികളുടെയും വകുപ്പ് മേധാവികളുടെയും സന്നദ്ധസംഘടനാ പ്രതിനിധികളുടെയും പങ്കാളിത്തത്തോടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ മേയ് 6-ാം തീയതി ഉച്ചകഴി ഞ്ഞ് 3 മണിക്ക് ബിസിഎം കോളജ് ഓഡിറ്റോറിയത്തില്‍ യോഗം ചേരുമെന്ന് അക്ഷരനഗരി സൗഹൃദകൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം