Kerala

കല്യാണ്‍ മാതൃസംഘം വാര്‍ഷികം

Sathyadeepam

മുംബൈ: കല്യാണ്‍ രൂപതയുടെ മാതൃസംഘത്തിന്‍റെ ഇരുപത്തി നാലാമത് വാര്‍ഷികാഘോഷങ്ങള്‍ പന്‍വേല്‍ എആര്‍സി ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ടു. രജത ജൂബിലിയിലേക്ക് പ്രവേശിക്കുന്ന ഈ വര്‍ഷത്തെ വാര്‍ഷികാഘോഷങ്ങള്‍ സീറോ മലബാര്‍ മാതൃവേദി ഇന്‍റര്‍നാഷണല്‍ ഡയറക്ടര്‍ ഫാ. വില്‍സണ്‍ ഇലവുത്തിങ്കല്‍ കൂനന്‍, ആനിമേറ്റര്‍ സി. സാലി പോള്‍, പ്രസിഡന്‍റ് ഡോ. റീത്താമ്മ കെ.വി., സെക്രട്ടറി റോസിലി പോള്‍ തട്ടില്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്ന പൊതുസമ്മേളനത്തില്‍ കല്യാണ്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ തോമസ് ഇലവനാല്‍ തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു.

സമൂഹത്തിലെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച മാതാക്കളെ യോഗം ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. മാതൃസംഘാംഗങ്ങളുടെ കവിത, കഥാ രചനകളടങ്ങിയ പുസ്തകപ്രകാശനം നടത്തി. മാതൃസംഘത്തിന്‍റെ മുന്‍ ഡയറക്ടറെയും ഭാരവാഹികളെയും ആദരിച്ചു.

കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ട്രോഫി നല്‍കി. ഡയറക്ടര്‍ ഫാ. ബെന്നി, ഫാ. ജോമോന്‍, സി. ജോയിസ്, ഉഷാപോള്‍, സീനാ മാത്യു, ലാലി സാബു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

വിശുദ്ധ റോസ് ഫിലിപ്പൈന്‍ (1769-1852) : നവംബര്‍ 18

ഹങ്കറിയിലെ വിശുദ്ധ എലിസബത്ത് (1207-1231) : നവംബര്‍ 17

സ്‌കോട്ട്‌ലന്റിലെ വിശുദ്ധ മാര്‍ഗരറ്റ് (1046-1093) : നവംബര്‍ 16

ശിശുദിനത്തില്‍ സാന്ത്വന സ്പര്‍ശവുമായി സെന്റ് തോമാസ് കോളേജ് വിദ്യാര്‍ഥികള്‍

പ്രാര്‍ഥനയുടെ ഹൃദയം കൃതജ്ഞതയാണ്