

ശിശുദിനത്തില്‍ സാന്ത്വന സ്പര്‍ശവുമായി സെന്റ് തോമാസ് കോളേജ് വിദ്യാര്‍ഥികള്‍, പടിഞ്ഞാറെ കോട്ടയിലെ സെന്റ് ആന്‍സ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെത്തി. ശിശുദിനത്തിന്റെ പ്രാഥമികമായ ആഘോഷങ്ങള്‍ക്കപ്പുറം, സാമൂഹ്യ സേവന സാധ്യത കൂടി കണക്കിലെടുത്ത് വിദ്യാര്‍ഥികളില്‍ നിന്നും
ശേഖരിച്ച പുസ്തകങ്ങളും പേനയുമുള്‍പ്പടെയുള്ള പഠനോപകരണങ്ങള്‍, സ്ഥാപനത്തിന് കൈമാറി. സെന്റ് ആന്‍സ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂട്ട് മദര്‍ സുപ്പീരിയര്‍ സി. ലിന്‍സിക്കാണ്, പഠനോപകരണങ്ങള്‍ കൈമാറിയത്. പ്രോഗ്രാം ഓഫീസര്‍ ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍, സി. ജോഫി, സി. മരിയ , സ്റ്റുഡന്റ് കോഡിനേറ്റര്‍ നിയ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.