Kerala

ജൂബിലേറിയന്മാര്‍ക്ക് സ്വീകരണം

Sathyadeepam

ഒല്ലൂര്‍: ഫൊറോനപ്പള്ളി ഇടവക മദ്ധ്യസ്ഥനായ വി. അന്തോണീസിന്‍റെ തിരുനാളും ജൂബിലേറിയന്മാര്‍ക്ക് സ്വീകരണവും വിവിധ പരിപാടികളോടെ നടത്തപ്പെട്ടു.

രാവിലെ നടന്ന തിരുനാള്‍ കര്‍ബ്ബാനയ്ക്ക് ഫാ. ആന്‍റ ണി മാണിപറമ്പില്‍ സിഎം ഐ കാര്‍മ്മികത്വം വഹിച്ചു. ഫാ. ആന്‍റണി പെരിഞ്ചേരി സന്ദേശം നല്‍കി. തുടര്‍ന്ന് പള്ളിചുറ്റി നടന്ന പ്രദക്ഷിണ ത്തിനു ഫാ. എബി ഊന്നുകല്ലില്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വി. അന്തോണീസിന്‍റെ തിരുശേഷിപ്പ് വണക്കവും നേര്‍ച്ചപായസ വിതരണവും ഉണ്ടായിരുന്നു.

തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍വച്ച് പൗ രോഹിത്യത്തിന്‍റെയും സ ന്യാസത്തിന്‍റെയും സുവര്‍ ണ ജൂബിലിയാഘോഷിക്കു ന്ന ഫാ. ജോര്‍ജ് വടക്കേത്ത ല, സി. പാട്രിക്, സി. സില്‍ വിയ, സി. ലിസ, സി. ഹോര്‍ മീസ് എന്നിവര്‍ക്കും പൗരോ ഹിത്യ രജത ജൂബിലിയാഘോഷിക്കുന്ന ഫാ. പോള്‍ അറയ്ക്കല്‍, ഫാ. ജോസഫ് മുരിങ്ങാത്തേരി, ഫാ. ഡേവി സ് ചിറയത്ത് എന്നിവര്‍ക്കും ഉപഹാരങ്ങള്‍ സമ്മാനിച്ചു. മാര്‍ പാസ്റ്റര്‍ നീലങ്കാവില്‍ സമ്മേളനം ഉദ്ഘാടനം ചെ യ്തു.

പിന്നീട് ഇടവകയിലെ വി വാഹ സുവര്‍ണ്ണജൂബിലിയാഘോഷിക്കുന്ന 8 ദമ്പതിമാരെയും രജതജൂബിലിയാഘോഷിക്കുന്ന 19 ദമ്പതിമാരെയും ഉപഹാരങ്ങള്‍ നല്‍ കി അനുമോദിച്ചു.

യോഗത്തില്‍ ഫൊറോന വികാരി ഫാ. ജോസ് കോനിക്കര അദ്ധ്യക്ഷത വഹിച്ചു. പള്ളിയുടെ 300-ാം വര്‍ഷം പ്രമാണിച്ച് ജോജോ ഉമ്പാ വു സംഭാവന ചെയ്ത സ്ഥ ലത്ത് ഇടവക കേന്ദ്രസമിതി നിര്‍മ്മിക്കുന്ന 2 വീടുകളു ടെ ശിലാസ്ഥാപനം ബിഷപ് നിര്‍വ്വഹിച്ചു. ഫാ. ബെന്നി കൈപ്പുള്ളിപറമ്പന്‍, ഫാ. എബി ഊന്നുകല്ലില്‍, ട്രസ്റ്റിമാരായ ജോസഫ് കാരക്കട, ജോസ് ഉക്രാന്‍, ജെയ്സണ്‍ തയ്യാലക്കല്‍, ടോണി കല്ലൂക്കാരന്‍, ഏകോപനസമിതി സെക്രട്ടറി ബേബി മൂക്കന്‍, കേന്ദ്രസമിതി കണ്‍വീനര്‍ ഷാജു പടിക്കല എന്നിവര്‍ പ്രസംഗിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം