Kerala

ഇന്റര്‍നാഷണല്‍ കാത്തലിക് ബിബ്ലിക്കല്‍ സൊസൈറ്റി മേധാവിയായി മലയാളി വൈദികന്‍

Sathyadeepam

ഇന്റര്‍നാഷണല്‍ കാത്തലിക് ബിബ്ലിക്കല്‍ സൊസൈറ്റിയുടെ ഡയറക്ടറായി ഫാ. ജോസ് പോട്ടയിലിനെ നിയമിച്ചു. സോബിക്കെയിന്‍ എന്നറിയപ്പെടുന്ന ഈ സൊസൈറ്റിയുടെ മേധാവിയാകുന്ന ആദ്യത്തെ ഇന്ത്യാക്കാരനാണ് ഫാ. പോട്ടയില്‍. സൊസൈറ്റി ഓഫ് സെന്റ് പോള്‍ (എസ് എസ് പി) സന്യാസസമൂഹത്തിലെ അംഗമായ അദ്ദേഹം, ഈ സന്യാസസമൂഹത്തിന്റെ ഇന്ത്യ-ഗ്രേറ്റ് ബ്രിട്ടന്‍-അയര്‍ലണ്ട് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യലും ജനറല്‍ കൗണ്‍സിലറും വികാര്‍ ജനറലുമായി സേവനം ചെയ്തിട്ടുണ്ട്. സൊസൈറ്റി ഓഫ് സെന്റ് പോളിന്റെ സുപ്പീരിയര്‍ ജനറല്‍ ഫാ. ഡൊമിനിക്കോ സോളിമാനാണു നിയമനം നടത്തിയത്. ഈ സന്യാസസമൂഹത്തിന്റെ സ്ഥാപകനായ ഫാ. ജെയിംസ് അല്‍ബെരിയോണെ ഒരു നൂറ്റാണ്ടു മുമ്പു സ്ഥാപിച്ചതാണ് സോബിക്കെയിന്‍. സ്‌പെയിനിലെ മാഡ്രിഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന ബൈബിളുകളുടെ പരിഭാഷയും പ്രസാധനവും വിതരണവും നിര്‍വഹിക്കുന്നു.

www.lcop.edu.in

1971-ല്‍ ഇവര്‍ രൂപപ്പെടുത്തിയ അജപാലന ബൈബിളിന്റെ കോടിക്കണക്കിനു കോപ്പികള്‍ ഇതിനകം വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. സ്പാനിഷ് ഭാഷയിലുള്ള, ലാറ്റിനമേരിക്കന്‍ ബൈബിള്‍ എന്നറിയപ്പെടുന്ന ഈ ബൈബിള്‍ ഇപ്പോള്‍ മറ്റു ഭാഷകളിലേക്കും പരിഭാഷപ്പെടുത്തി വിതരണം ചെയ്യുന്നു. സൊസൈറ്റി ഓഫ് സെന്റ് പോളിന്റെ വനിതാവിഭാഗമെന്നു പറയാവുന്ന ഡോട്ടേഴ്‌സ് ഓഫ് സെന്റ്‌പോളിനു പുറമെ സി എം എഫ്, എസ് വി ഡി തുടങ്ങിയ സന്യാസ സമൂഹങ്ങളും സോബിക്കെയിന്‍ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നുണ്ട്.

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും