കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പാലാരിവട്ടം പിഒസി യില്‍ വച്ച് കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് മാനന്തവാടി രൂപത പ്രസിഡന്റ് സജി ജോണിന് ബുക്ക്‌ലെറ്റ് നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു. സമീപം ഫാ. ചാള്‍സ് ലെയോണ്‍, മോണ്‍സിഞ്ഞോര്‍ ഫാ. ജെന്‍സണ്‍ പുത്തന്‍വീട്ടില്‍, ഫാ. സിബു ഇരിമ്പിനിക്കല്‍, മാത്യു ജോസഫ്, ബിജു ഒളാട്ടുപും, സി.റ്റി. വര്‍ഗ്ഗീസ് എന്നിവര്‍.

 
Kerala

മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

Sathyadeepam

കൊച്ചി: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ പാലാരിവട്ടം പിഒസി യില്‍ വച്ച് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് മാനന്തവാടി രൂപതാപ്രസിഡന്റ് സജി ജോണിന് മെമ്പര്‍ഷിപ്പ് ബുക്ക്‌ലെറ്റ് നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഈ വര്‍ഷം പുതിയതായി ചേര്‍ന്ന എല്ലാവര്‍ക്കും മെമ്പര്‍ഷിപ്പ് നല്‍കി അംഗമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഈ അംഗത്വ ക്യാമ്പയിന്‍ മാര്‍ച്ച് 31 ന് മുമ്പായി പൂര്‍ത്തിയാക്കണം എന്ന് ജനറല്‍ സെക്രട്ടറി സി.റ്റി. വര്‍ഗ്ഗീസ് അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ബിജു ഒളാട്ടുപുറം അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. ചാള്‍സ് ലെയോണ്‍ മുഖ്യസന്ദേശം നല്‍കി. മോണ്‍സിഞ്ഞോര്‍ ഫാ. ജെന്‍സണ്‍ പുത്തന്‍വീട്ടില്‍, ഫാ. സിബു ഇരിമ്പിനിക്കല്‍, സംസ്ഥാന ട്രഷറര്‍ മാത്യു ജോസഫ്, റോബിന്‍ മാത്യു, സിന്നി ജോര്‍ജ്ജ്, ടോം മാത്യു എന്നിവര്‍ പ്രസംഗിച്ചു.

വിശുദ്ധ ഡോമിനിക് സിലോസ് (1000-1073) : ഡിസംബര്‍ 20

മോൺ.  ജോസഫ് പഞ്ഞിക്കാരനെ ധന്യനായി പ്രഖ്യാപിച്ചു

ഡിസംബറിന്റെ ഓര്‍മ്മകളും ക്രിസ്മസും

''മുസ്ലീങ്ങളോട് സഭയ്ക്ക് ഉയര്‍ന്ന ആദരവുണ്ട്''

വചനമനസ്‌കാരം: No.200