കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് 'കര്‍മ്മ പദ്ധതി 2021-22' കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് കോഴിക്കോട് രൂപത കോര്‍പ്പറേറ്റ് മാനേജര്‍ മോണ്‍സിഞ്ഞോര്‍ ഫാ. ജെന്‍സണ്‍ പുത്തന്‍ വീട്ടിലിന് നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു. സമീപം ഫാ. ചാള്‍സ് ലെയോണ്‍, ഫാ. സിബു ഇരിമ്പിനിക്കല്‍, ബിജു ഒളാട്ടുപുറം, സി.റ്റി. വര്‍ഗ്ഗീസ്, മാത്യു ജോസഫ് എന്നിവര്‍. 
Kerala

'കര്‍മ്മപദ്ധതി 2021-22' ഉദ്ഘാടനം ചെയ്തു

Sathyadeepam

കൊച്ചി: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തില്‍ പാലാരിവട്ടം പിഒസി യില്‍ നടന്ന ഭാരവാഹികളുടെ സമ്മേളനത്തില്‍ 'കര്‍മ്മ പദ്ധതി 2021-22' കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് കോഴിക്കോട് രൂപത കോര്‍പ്പറേറ്റ് മാനേജര്‍ മോണ്‍സിഞ്ഞോര്‍ ഫാ. ജെന്‍സണ്‍ പുത്തന്‍വീട്ടിലിന് നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ടീച്ചേഴ്‌സ് ഗില്‍ഡിന്റെ യൂണിറ്റ് തലം മുതല്‍ രൂപത, മേഖല, സംസ്ഥാനതലം വരെയുള്ള കര്‍മ്മ പദ്ധതികളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ പഠന വിഷയമായ 'അധ്യാപക ശാക്തീകരണത്തിലൂടെ വിദ്യാര്‍ത്ഥി മികവ്' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഈ കര്‍മ്മ പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് ബിജു ഒളാട്ടുപുറം അധ്യക്ഷത വഹിച്ചു. ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന ഡയറക്ടര്‍ ഫാ. ചാള്‍സ് ലെയോണ്‍ മുഖ്യസന്ദേശം നല്‍കി. കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ.സിബു ഇരിമ്പിനിക്കല്‍ ആശംസാ സന്ദേശം നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.റ്റി. വര്‍ഗ്ഗീസ് കര്‍മ്മപദ്ധതിയുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ചു. സംസ്ഥാന ട്രഷറര്‍ മാത്യു ജോസഫ് മറ്റ് ഭാരവാഹികളായ റോബിന്‍ മാത്യു, സിന്നി ജോര്‍ജ്ജ്, ടോം മാത്യു എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ 32 രൂപതകളില്‍ നിന്ന് 146 രൂപത മേഖല ഭാരവാഹികള്‍ പങ്കെടുത്തു.

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി