Kerala

ഹൃദയത്തിന് കൈത്താങ്ങായി ബസിലിക്ക

Sathyadeepam

തൃശൂര്‍: അതിരൂപതയുടെ തീരദേശ മെഡിക്കല്‍ മിഷനായ ഏങ്ങണ്ടിയൂര്‍ എം. ഐ. മിഷനാസ്പത്രിയെ ഒരു കൈത്താങ്ങ് നല്‍കി സഹായിക്കാന്‍ തൃശൂര്‍ ഡോളേഴ്സ് ബസിലിക്കപള്ളി മുമ്പോട്ടു വന്നു. ഇക്കോ കാര്‍ഡിയോഗ്രാം യന്ത്രത്തിന്‍റെ ഹൃദയമിടിപ്പ് അവതാളത്തിലായപ്പോള്‍ അടിയന്തിരമായി പ്രോബ് (PROBE) വാങ്ങാനുള്ള രണ്ടു ലക്ഷം രൂപ റെക്ടര്‍ ഫാ. ജോര്‍ജ് എടക്കളത്തൂരിന്‍റെ നേതൃത്വത്തില്‍ എംഐ മിഷന്‍ ആസ്പത്രി ഡയറക്ടര്‍ക്ക് കൈമാറി. ബസിലിക്ക അസി. വികാരി രഞ്ചു ഓലപ്പുറം, ട്രസ്റ്റിമാരായ ജോയ് കുരുതുകുളങ്ങര, ജോവിന്‍ പൊട്ടക്കല്‍, ആന്‍റണി കുണ്ടുകുളം എന്നിവരും സന്നിഹിതരായിരുന്നു.

ക്രൈസ്തവ ന്യൂനപക്ഷ പഠന റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികളില്ലാത്തത് നീതിനിഷേധം: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

എസ് എം വൈ എം അയര്‍ലണ്ട് വാര്‍ഷികസമ്മേളനം നടത്തി

മതംമാറ്റനിരോധനനിയമം: യു എസ് പൗരനുള്‍പ്പെടെ ജാമ്യം

ആനപ്പള്ള മതിലിനും അര്‍ണോസ് വസതിക്കും പുതുജീവന്‍

വിശുദ്ധ ബര്‍ട്ടില്ല (-692) : നവംബര്‍ 5