Kerala

വ്യത്യസ്ത വിഷയങ്ങളില്‍ ലോക റെക്കോര്‍ഡ് നേടിയവരെ ആദരിച്ചു

Sathyadeepam

കൊച്ചി: ആബാ സ്‌പൈസ് റിസര്‍ച്ച് ഓര്‍ഗ നൈസേഷനും ചാവറ കള്‍ച്ച റല്‍ സെന്ററും ചേര്‍ന്ന് വിവിധ രംഗങ്ങളില്‍ ലോക റെക്കോര്‍ഡുകള്‍ നേടിയ വിദ്യാര്‍ഥികളെ അവാര്‍ഡ് നല്‍കി ആദരിച്ചു. ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന സമ്മേളനം ഇന്ത്യ കോമണ്‍വെല്‍ത്ത് ട്രേഡ് കൗൺസില്‍ ചെയര്‍മാന്‍ ഡോ. വര്‍ഗീസ് മൂലന്‍ ഉദ്ഘാടനം ചെയ്തു.

ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി എം ഐ അധ്യക്ഷത വഹിച്ചു. അബാ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗ നൈസേഷന്‍ ചെയര്‍മാന്‍ ഡോ. കിഷോര്‍ ലാല്‍ ആമുഖപ്രഭാഷണം നടത്തി. കൊച്ചി കോര്‍പ്പറേഷന്‍ കൗൺസിലര്‍ കെ വി പി കൃഷ്ണ കുമാര്‍ സുവനീര്‍ പ്രകാശനം ചെയ്തു. ഇതോടൊപ്പം ലോക റെക്കോര്‍ഡുകളുടെ അവതരണവും ഉണ്ടായിരുന്നു.

റോം രൂപതയ്ക്കായി പുതിയ നാല് സഹായമെത്രാന്മാര്‍

ഇറാഖില്‍ പുരാതന ആശ്രമ ചിത്രങ്ങള്‍ വീണ്ടെടുപ്പിന്റെ പാതയില്‍

തുര്‍ക്കിയില്‍ മതസ്വാതന്ത്ര്യലംഘനങ്ങള്‍ വര്‍ധിക്കുന്നുവെന്ന് യു എസ് കമ്മീഷന്‍

വചനമനസ്‌കാരം: No.209

വിശുദ്ധ കൊളെറ്റ് (1381-1447) : മാര്‍ച്ച് 6