Kerala

ഗ്രേസ്‌റിപ്പിള്‍സ് ഗ്രാന്‍ഡ് കോണ്‍ഫ്രന്‍സ്, 2020

Sathyadeepam

എറണാകുളം: എറണാകുളം അങ്കമാലി അതിരൂപത കുടുംബ പ്രേഷിത കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രേഷിത ദമ്പതി ഗ്രേയ്‌സ് റിപ്പിള്‍സ് കൂട്ടായ്മയുടെ 8-ാമത് ഗ്രാന്‍ഡ് കോണ്‍ഫറന്‍സ് ഡിസംബര്‍ 13-ന് വൈകുന്നേരം 5.30 മുതല്‍ 9 വരെ സൂം /യുട്യൂബ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ നടത്തുന്നു. 'സ്ത്രീ-പുരുഷ പൂരകത്വം ദാമ്പത്യശ്രേഷ്ഠതയ്ക്ക്' എന്ന വിഷയം അവതരിപ്പിച്ച്, വിജയകരമായ ദാമ്പത്യത്തിനു സ്ത്രീപുരുഷ വ്യത്യാസങ്ങള്‍ മാനസികവും, ശാരീരികവും, ആത്മീയവും, ജീവശാസ്ത്രപരം എങ്ങനെ പൂരകമായി പ്രവര്‍ത്തിക്കുന്നു എന്ന് കോണ്‍ഫ്രന്‍സ് ചര്‍ച്ച ചെയ്യും. കോണ്‍ഫറന്‍സ് എറണാകുളം അങ്കമാലി മെത്രോപ്പോലിത്തന്‍ വികാരി അഭിവന്ദ്യ മാര്‍ ആന്റണി കരിയില്‍ ഉത്ഘാടനം ചെയ്യും. കുടുംബ പ്രേഷിത കേന്ദ്രം ഡയറക്ടര്‍ റവ. ഡോ. ജോസഫ് മണവാളന്‍ വിഷയാവതരണവും, എം.സി.സി. സ്ഥാപക ഡയറക്ടറും, മംഗലപ്പുഴ പ്രൊഫസറുമായ റവ. ഡോ. അഗസ്റ്റിന്‍ കല്ലേലി, ശ്രീ. ജെസ്റ്റിന്‍ തോമസ്, (ഇന്റര്‍നാഷണല്‍ ട്രെയിനര്‍) എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കാളികളാകും. റവ. ഫാ. ജോയ്‌സണ്‍ പുതുശ്ശേരി, ശ്രീ. റൈഫന്‍ ജോസഫ്, അവരാച്ചന്‍ തച്ചില്‍, ജോസ് മാത്യു, റൂബി എന്നിവര്‍ നേതൃത്വം നല്‍കുമെന്ന് കുടുംബപ്രേഷിതകേന്ദ്രം ഡയറക്ടര്‍ ഫാ. ജോസഫ് മണവാളന്‍ അറിയിച്ചു.

image

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]