Kerala

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി കത്തോലിക്ക കോണ്‍ഗ്രസ്

Sathyadeepam

പുത്തന്‍പീടിക: സെന്റ് ആന്റണീസ് പള്ളി പുത്തന്‍പീടിക കത്തോലിക്ക കോണ്‍ഗ്രസ്സും സൈമണ്‍സ് കണ്ണാശുപത്രി കാഞ്ഞാണിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് പള്ളി മിനി ഹാളില്‍ നടത്തി.

കത്തോലിക്ക കോണ്‍ഗ്രസ്സ് പ്രസിഡന്റ് ആന്റോ തൊറയന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ റവ. ഫാ. ജോസഫ് മുരിങ്ങാത്തേരി ഉദ്ഘാടനം ചെയ്തു. അസി. ഡയറക്ടര്‍ ഫാ. ജോഫി അക്കരപട്ട്യേക്കല്‍, പാദുവ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സി. ഹേമ, കൈക്കാരന്‍ എ സി ജോസഫ്, സൈമണ്‍സ് കണ്ണാശുപത്രി ഡോക്ടര്‍ ഐശ്വര്യ, മിനി ആന്റോ, പോള്‍ പി എ, വിന്‍സെന്റ് മാടശ്ശേരി, ആല്‍ഡ്രിന്‍ ജോസ്, വര്‍ഗീസ് കെ എ എന്നിവര്‍ പ്രസംഗിച്ചു.

ഷാലി ഫ്രാന്‍സിസ്, ലാലി ജോസ്, ലൂയീസ് താണിക്കല്‍, ജെസി വര്‍ഗീസ്, വിന്‍സെന്റ് കുണ്ടുകുളങ്ങര, ബിജു ബാബു, ആനി ജോയ് എന്നിവര്‍ നേതൃത്വം നല്‍കി. നൂറ്റി അമ്പതോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)

ഹ്രസ്വ കഥാപ്രസംഗ മത്സരം: എൻട്രികൾ ക്ഷണിച്ചു

ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തി