ഹ്രസ്വ കഥാപ്രസംഗ മത്സരം: എൻട്രികൾ ക്ഷണിച്ചു

Published on

കൊച്ചി: ആത്മ അങ്കമാലി സംഘടിപ്പിക്കുന്ന അഖിലകേരള മൂല്യാ ധിഷ്ഠിത ഹ്രസ്വ കഥാപ്രസംഗ മ ത്സരത്തിന് എൻട്രികൾ ക്ഷണി ച്ചു. മൂല്യാധിഷ്ഠിതവും ക്രിയാ ത്മക സന്ദേശം നൽകുന്നതുമായ കഥാപ്രസംഗത്തിന്റെ ദൈർഘ്യം 15 മിനിറ്റ്. 2000 ജനുവരി ഒന്നിനു ശേഷം ജനിച്ചവർക്കു പങ്കെടുക്കാം.

എൻട്രികളിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന ആറു കാഥികരെ ഉൾപ്പെടുത്തി ഡിസംബർ ഏഴിന് അങ്കമാലി മേയ്ക്കാട് കാരയ്ക്കാട്ടുകുന്ന് സിയോൻ ഹാളിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെ നടക്കും. 25000 രൂപയും ട്രോഫി യുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 20000 രൂപയും ട്രോ ഫിയും നൽകും.

മത്സരത്തിനുള്ള വീഡിയോ എൻട്രി നവംബർ പത്തിനു മുമ്പ് 9496226448 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ അയയ്ക്കണം.

കൂടുതൽ വിവരങ്ങൾക്ക് 9961139718, 7510996071 എന്നീ നമ്പ റുകളിൽ വിളിക്കുക.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org