Kerala

ഫാ. സേവ്യര്‍ പുല്‍പ്പറമ്പിലിന്‍റെ ചരമവാര്‍ഷികം

Sathyadeepam

കല്ലൂര്‍ക്കാട്: 1920-ല്‍ രാമപുരം സെന്‍റ് അഗസ്റ്റിന്‍സ് ദൈവാലയത്തില്‍ ആരംഭിച്ച് നാലു പതിറ്റാണ്ടിലേറെ കാലം കേരളകരയില്‍ എമ്പാടും 650-ലേറെ ദൈവാലയങ്ങളില്‍ ധ്യാനപ്രസംഗങ്ങള്‍ നടത്തുകയും 12 ലക്ഷത്തിലേറെ വ്യക്തികളെ കുമ്പസാരിപ്പിച്ച് പാപമോചന ശുശ്രൂഷ നല്കുകയും ചെയ്ത തീഷ്ണമതിയായ സന്യാസി വൈദികനായിരുന്ന ഫാ. സേവ്യര്‍ പുല്‍പ്പറമ്പില്‍ സി.എം.ഐ.യുടെ 52-ാം ചരമവാര്‍ഷികം ആചരിക്കുന്നു.

1952 മുതല്‍ 1957 വരെ ഹൈറേഞ്ചിലെ വണ്ടന്‍മേട് സെന്‍റ് ആന്‍റണീസ് ദൈവാലയത്തിന്‍റെ വികാരി ആയി ഇരുന്നുകൊണ്ട് ഹൈറേഞ്ചിന്‍റെ മലമടക്കുകളിലൂടെ വളകാലന്‍വടിയും കുത്തിപിടിച്ച് തോളത്ത് ഒരു തുണിസഞ്ചിയും തൂക്കി കുടിയേറ്റ കര്‍ഷകരെ തേടി നടന്ന് അവരെ ചെറിയ സമൂഹങ്ങളായി ഒരുമിച്ചു കൂട്ടി കടതിണ്ണകളിലും, വീപ്പക്കുറ്റിയുടെ മുകളിലും, വീടുകളുടെ മുറ്റത്തും ബലിപീഠങ്ങള്‍ ഒരുക്കി ദിവ്യബലി അര്‍പ്പിച്ച് അവര്‍ക്ക് ആത്മീയ പോഷണം നല്കിയ ക്രിസ്തുശിഷ്യന്‍. പുല്ലുമേഞ്ഞ ഷെഡ്ഡുകള്‍ കെട്ടി ഒന്നിനുപിറകെ ഒന്നായി 11 ദൈവാലയങ്ങളും രണ്ട് സന്യാസിനി മഠങ്ങളും മൂന്ന് സ്കൂളുകളും 5 വര്‍ഷംകൊണ്ട് സ്ഥാപിച്ച കര്‍മ്മയോഗി. മരംകോച്ചുന്ന തണുപ്പും, കോരിചൊരിയുന്ന മഴയും വകവയ്ക്കാതെ വനാന്തരങ്ങളിലൂടെ കാട്ടാനകളുടെ നടുവിലൂടെ, ഏലക്കാടുകളിലൂടെ, തേയിലതോട്ടങ്ങളിലൂടെ, രോഗവും ക്ഷീണവും തളര്‍ച്ചയും പട്ടിണിയുമായി നടന്നു നീങ്ങിയ കര്‍മ്മല മാതാവിന്‍റെ ധീരസന്താനം നിത്യസമ്മാനത്തിനായി ദൈവസന്നിധിയിലേക്ക് വിളിച്ചിട്ട് ഈ വരുന്ന 2019 മാര്‍ച്ച് 5-ന് 52 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.

ഫാദര്‍ സേവ്യര്‍ പുല്‍പ്പറമ്പില്‍ സി.എം.ഐ. ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 3-ന് വാഴക്കുളം കര്‍മ്മലീത്താ ആശ്രമ ദൈവലായത്തില്‍ ഫാ. ഓസ്റ്റിന്‍ കളപ്പുരയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലിയും തുടര്‍ന്ന് ഇന്‍ഫന്‍റ് ജീസസ് ഹൈസ്കൂള്‍ ആഡിറ്റോറിയത്തില്‍ അനുസ്മരണ സമ്മേളനവും നടത്തപ്പെടുന്നു.

ഭരണഘടനാവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ചെന്നൈയിലെ സഭൈക്യസമ്മേളനം

ക്രൈസ്തവര്‍ക്കെതിരായ ആക്രമണം: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

പ്രതികളായ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ജയിലിനു പുറത്തിറങ്ങി

വിശുദ്ധ ആന്‍ഡ്രെ ബെസ്സറ്റ് (1845-1937): ജനുവരി 6

ക്രൈസ്തവവിരുദ്ധ അക്രമങ്ങള്‍ക്കെതിരെ സന്യസ്ത അഭിഭാഷകരുടെ ദേശീയ ഫോറം