Kerala

ഫാ. ഗബ്രിയേല്‍ മൗലിക ഉത്തരവാദിത്വത്തിനു വേണ്ടി ജീവിച്ച വ്യക്തി: ജസ്റ്റിസ് കുര്യന്‍ ജോസഫ്

Sathyadeepam

തൃശൂര്‍: ഫാ. ഗബ്രിയേല്‍ മൗലിക ഉത്തരവാദിത്വത്തിനുവേണ്ടി ജീവിച്ച വ്യക്തിയാണെന്നു പ്രഥമ ഫാ. ഗബ്രിയേല്‍ പ്രഭാഷണം നിര്‍വഹിച്ചുകൊണ്ടു സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു. രാജ്യത്തിനും നാടിനും സഭയ്ക്കുംവേണ്ടി ജീവിച്ചു തിരോധാനം ചെയ്ത വ്യക്തി. ഗബ്രിയേലച്ചന്‍റെ പേരു നിലനിര്‍ത്തുന്നതിനുവേണ്ടി ആരംഭിച്ച ഫാ. ഗബ്രിയേല്‍ ചിറമേല്‍ ഫൗണ്ടേഷന്‍റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹച്ചു. ഒരു ല ക്ഷം രൂപയുടെ ഫാ. ഗബ്രിയേല്‍ അവാര്‍ഡിന് ഡോ. എം.ആര്‍. രാജഗോപാലനു വേണ്ടി ചടങ്ങില്‍ പ്രഖ്യാപനം നടത്തി. കലാരംഗത്തുള്ള ഫ്രാങ്കോ സൈമണ്‍, വില്യം ഫ്രാന്‍സിസ്, അല്‍ഫോന്‍സ് ജോസഫ് എന്നിവര്‍ക്കു കലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് അവാര്‍ഡ് നല്കി ജസ്റ്റീസ് കുര്യന്‍ ജോസഫ് ആദരിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആദ്ധ്യക്ഷ്യം വഹിച്ചു. ദേവാമാതാ പ്രോവിന്‍ ഷ്യാള്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി, അമല ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കുരിശ്ശേരി, ജോ. ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം