Kerala

ഫാ. സിറിയക് വെട്ടിക്കാപ്പള്ളി അനുസ്മരണം

Sathyadeepam

വൈക്കം: വിദ്യാഭ്യാസ സാമൂഹ്യ സേവനരംഗത്തു ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍റെ നിസ്തുലസേവനം കേരളത്തില്‍ വിപ്ലവകരമായ മുന്നേറ്റമുണ്ടാക്കിയതുപോലെ അധഃസ്ഥിതരുടെ സ്വാതന്ത്ര്യാഭിവാഞ്ഛയ്ക്കു ത്യാഗസുരഭിലമായ പ്രവര്‍ത്തനത്തിലൂടെ ആവേശം ന ല്കിയ ഫാ. സിറിയക് വെട്ടിക്കാപ്പള്ളിയുടെ സ്മരണ പുതുതലമുറയ്ക്കും ആവേശം പകരുന്നതാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി.
വൈക്കം സത്യഗ്രഹത്തിന്‍റെ 93-ാം വാര്‍ഷികവും സത്യഗ്രഹസമരപോരാളി ഫാ. സിറിയക് വെട്ടിക്കാപ്പള്ളിയുടെ 70-ാം ചരമ വാര്‍ഷികവും വൈക്കം ഫൊറോനാ പള്ളിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊതുസമ്മേളനത്തില്‍ ഫൊറോനാ വികാരി റവ. ഡോ. പോള്‍ ചിറ്റിനപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.

സമ്മേളനത്തിനു മുന്നോടിയായി എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്‍റെ കാര്‍മികത്വത്തില്‍ അനുസ്മരണബലി നടന്നു.

മുന്‍ മന്ത്രി ബിനോയ് വിശ്വം, സി.കെ. ആശ എംഎല്‍ എ, നഗരസഭാ ചെയര്‍മാന്‍ അനില്‍ ബിശ്വാസ്, ജീന തോമസ്, ഫാ. പീറ്റര്‍ കോയിക്കര, ഫാ. ആന്‍റണി പൂതവേലി, വി.കെ. തോമസ് വെ ട്ടിക്കാപ്പള്ളി, സാജു വാതപ്പള്ളി, ജയന്‍ കോലഞ്ചേരി, സന്തോഷ് കണ്ടത്തില്‍, ജോ സ് മാത്യു, സോണ ജോസഫ് പൂതവേലി, സിറിയക് ചോലങ്കേരി, ജിജോ ചെറിയാന്‍ കൊണ്ടിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം