Kerala

ആടിയും പാടിയും വിദ്യാര്‍ഥികള്‍; ആവേശം വിതറി ക്രിസ്മസ് സന്ദേശയാത്ര

പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിലെ ചെറുപുഷ്പ മിഷന്‍ലീഗ്, കെസിവൈഎം സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്രിസ്മസ് സന്ദേശയാത്ര

Sathyadeepam

സാന്താക്ലോസിനൊപ്പം നൃത്തമാടിയും പാട്ടുപാടിയും ക്രിസ്മസിന്റെ വരവറിയിച്ച് വിദ്യാര്‍ഥികള്‍. പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിലെ ചെറുപുഷ്പ മിഷന്‍ലീഗ്, കെസിവൈഎം സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്രിസ്മസ് സന്ദേശയാത്ര നവ്യാനുഭവമായി. നര്‍ത്തകരും ഗായകരും ഉള്‍പ്പെടെ 80 പേരടങ്ങുന്ന സംഘം താലൂക്കിലെ വിവിധ വിദ്യാലയങ്ങളില്‍ ദൃശ്യശ്രാവ്യ വിരുന്നൊരുക്കി.കുട്ടിക്കൂട്ടത്തിന് വന്‍ വരവേല്‍പ്പാണ് വിവിധയിടങ്ങളില്‍ ലഭിച്ചത്.

പരിയാപുരം ഫാത്തിമ മാതാ എപ്പിസ്‌കോപ്പല്‍ വികാരി ഫാ.സെബാസ്റ്റ്യന്‍ പുരയിടത്തില്‍ ക്രിസ്മസ് സന്ദേശം നല്‍കി.അസി.വികാരി ഫാ.തോമസ് മാവുങ്കല്‍,പാരിഷ് സെക്രട്ടറി മനോജ് വീട്ടുവേലിക്കുന്നേല്‍, അഖില്‍ സെബാസ്റ്റ്യന്‍, കെ.എസ്.ഷിജി,സിസ്റ്റര്‍ ലിബി തെരേസ്,യു.ആര്‍.ഷൈനി,ബിന്ദു ചെറിയാന്‍,ജിതിന്‍ വര്‍ഗീസ്,ജോസഫ് ജെയിംസ്‌കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16