Kerala

‘എന്‍റെ രക്ഷകന്‍’ മെഗാഷോ അങ്കമാലിയില്‍

Sathyadeepam

അങ്കമാലി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സുബോധന പാസ്റ്റര്‍ സെന്‍റര്‍ ഒരുക്കുന്ന ഭാരതത്തിലെ ഏറ്റവും വലിയ ബൈബിള്‍ മെഗാഷോയായ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ "എന്‍റെ രക്ഷകന്‍" അങ്കമാലി സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്നു. മേയ് 5, 6, 7, 8, 9 തീയതികളില്‍ ദിവസേന രണ്ടു ഷോകളാണുള്ളത്. ചങ്ങനാശേരി സര്‍ഗക്ഷേത്ര കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സെന്‍ററിനു വേണ്ടി പ്രമുഖ സംവിധായകന്‍ സൂര്യ കൃഷ്ണമൂര്‍ത്തി രംഗാവിഷ്കാരവും സംവിധാനവും നിര്‍വഹിച്ച എന്‍റെ രക്ഷകന്‍ ബൈബിള്‍ മെഗാഷോ, മാര്‍ ക്രിസോസ്റ്റോം ഗ്ലോബല്‍ ഫൗണ്ടേഷന്‍, സൂര്യ തിയേറ്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് അരങ്ങിലെത്തിക്കുന്നത്. മേയ് അഞ്ചു മുതല്‍ ഒമ്പതു വരെ അങ്കമാലി സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടിലാണു മെഗാഷോ അവതരണം. ബൈബിള്‍ സംഭവങ്ങള്‍ക്ക് അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ അകമ്പടിയോടെ സംഗീതവും ദൃശ്യവിസ്മയങ്ങളും ഇഴചേര്‍ത്തൊരുക്കുന്ന കലാവിരുന്ന് ഇരുപതു സെന്‍റ് സ്ഥലത്തു പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണത്തിലൊരുക്കുന്ന വേദിയിലാണ് അവതരിപ്പിക്കുന്നത്. 150 ഓളം കലാകാരന്മാര്‍ക്കൊപ്പം ഒട്ടകങ്ങളും കുതിരകളും തുടങ്ങി അമ്പതോളം പക്ഷി മൃഗാദികളും വേദിയിലെത്തും. 1300 പേര്‍ക്ക് ഇരിക്കാവുന്ന തിയേറ്ററില്‍ രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കലാവിരുന്ന് ദൃശ്യ വിസ്മയം തീര്‍ക്കുമെന്നു സംഘാടകസമിതി ചെയര്‍മാനും സുബോധന ഡയറക്ടറുമായ ഫാ. ഷിനു ഉതുപ്പാന്‍, ജനറല്‍ കണ്‍വീനര്‍ പ്രൊഫ. കെ.ജെ. വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. പ്രവേശന പാസ്സുകള്‍ക്ക് 9446537255, 9656511209, 99476106446, 9859191896 തുടങ്ങിയ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം