Kerala

എബന്‍ഡന്‍റ് ലൈഫ് ഇന്ത്യ: സ്തോത്രാരാധനയും പ്രാര്‍ത്ഥനാ സമ്മേളനവും

Sathyadeepam

തിരുവനന്തപുരം: ഇന്‍റര്‍ കള്‍ച്ചറല്‍ എക്യുമെനിക്കല്‍ പ്രസ്ഥാനമായ എബന്‍ഡന്‍റ് ലൈഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ വിവിധ സഭകളുടെയും എക്യുമെനിക്കല്‍ സംഘടനകളുടെയും സഹകരണത്തോടെ സ്തോത്രാരാധനയും പ്രാര്‍ത്ഥനാ സമ്മേളനവും തിരുവനന്തപുരത്ത് കണ്ണമ്മൂല സിഎസ്ഐ ദേവാലയത്തില്‍ നടത്തി. ഭൗതികത കൊടികുത്തി വാഴുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ദൈവവചനത്തിന്‍റെ ആത്മീയതയുമായി പൊരുത്തപ്പെട്ടു പോകുവാന്‍ സഭാ സമൂഹങ്ങള്‍ക്ക് കഴിയണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഡല്‍ഹി സെന്‍റ് സ്റ്റീഫന്‍സ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. വല്‍സന്‍ തമ്പു അഭിപ്രായപ്പെട്ടു.

കണ്ണമ്മൂല സിഎസ്ഐ ദേവാലയ വികാരി റവ. ഡോ. എല്‍.ജെ. സാംജിസ് അദ്ധ്യക്ഷത വഹിച്ചു. എബന്‍ഡന്‍റ് ലൈഫ് ഇന്ത്യ പ്രസിഡന്‍റ് ഷെവ. ഡോ. കോശി എം. ജോര്‍ജ്, മലങ്കര കാത്തലിക് അസോസിയേഷന്‍ ആത്മീയ ഉപദേഷ്ടാവ് ഫാ. ജോണ്‍ അരീക്കല്‍, വെള്ളൂര്‍ക്കോണം മാര്‍ത്തോമ്മാ ദേവാലയ വികാരി റവ. സുജിത് ജോണ്‍ ചേലക്കാട്ട്, പാറോട്ടുകോണം ലൂഥറന്‍ ദേവാലയ വികാരി ഡബ്ല്യു. ലിവിംഗ്സ്റ്റണ്‍, പ്രെയര്‍ ആന്‍റ് ഫെലോഷിപ്പ് ചെയര്‍മാന്‍ എസ്. ഗ്ലാഡ് സ്റ്റണ്‍, ഇവാഞ്ചലിസ്റ്റ് ചന്ദ്രന്‍, ഡോ. പി.എ. തോമസ്, എം. ജി. ജെയിംസ്, സഭാ സെക്രട്ടറി മാത്യു ചാള്‍സ് എന്നിവര്‍ പ്രസംഗിച്ചു.

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍